ഭീകരപ്രവർത്തനത്തിന് തിരിച്ചടിക്കുക മാത്രമാണ് ഇന്ത്യ ചെയ്തത്: കൊളമ്പിയയുടെ പാക് അനുകൂല നിലപാടിനെതിരെ തരൂർ
പാകിസ്താന് 81 ശതമാനം പ്രതിരോധ ആയുധങ്ങളും നൽകുന്നത് ചൈനയെന്നും തരൂർ ആരോപിച്ചു.

ന്യൂഡൽഹി: കൊളമ്പിയയുടെ പാക് അനുകുല നിലപാടിനെതിരേ പ്രതികരണവുമായി തരൂർ. ഭീകരപ്രവർത്തനത്തിന് ഇന്ത്യ തിരിച്ചടി നൽകുകമാത്രമാണ് ചെയ്തതെന്ന് തരൂർ വ്യക്തമാക്കി. ഓപറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച കൊളമ്പിയയ്ക്ക് എതിരേയാണ് പ്രതികരണം. പാകിസ്താന് 81 ശതമാനം പ്രതിരോധ ആയുധങ്ങളും നൽകുന്നത് ചൈനയെന്നും തരൂർ ആരോപിച്ചു.
അതേസമയം, ശശി തരൂരിന് എതിരായ കോൺഗ്രസ് വിമർശനം പ്രതിരോധിക്കാൻ BJP, കേന്ദ്ര സർക്കാർ നീക്കമുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു നിരന്തരം തരൂരിനെ പിന്തുണച്ച് രംഗത്ത് വരുന്നത്. ശശി തരൂർ അടക്കമുള്ളവർ വിദേശത്ത് ഓപ്പറേഷൻ സിന്ദൂറിനെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഒടുവിൽ റിജിജു പിന്തുണ നൽകിയത്. കൂടുതൽ ബിജെപി നേതാക്കൾ തരൂരിന് പിന്തുണയുമായി രംഗത്ത് വന്നേക്കും. തരൂർ ബിജെപിക്കൊപ്പം പോകും എന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ വിലയിരുത്തൽ. അതുകൊണ്ട് തരൂരിന്റെ നീക്കങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് തീരുമാനം. തരൂർ ബിജെപി വാക്താവാകുന്നുവെന്നതാണ് കോൺഗ്രസിൽ നിന്നുയരുന്ന വിമർശനം.
Adjust Story Font
16

