Quantcast

'നിരുത്തരവാദിത്തപരമായ ആക്രമണം': ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    15 Jun 2025 1:46 PM IST

നിരുത്തരവാദിത്തപരമായ ആക്രമണം: ഇറാനെതിരായ  ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍
X

ചെന്നൈ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം നിരുത്തരവാദിത്തപരമാണെന്നും, അത് വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.

ഇത് കൂടാതെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഈ അക്രമത്തിന്റെ പാതയെ അപലപിക്കേണ്ടതുണ്ട്. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

‌വെള്ളിയാഴ്ച അർധരാത്രിയോടെ ഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണവും നടത്തി. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

TAGS :

Next Story