Quantcast

ജാമിഅ മില്ലിയയുടെ പ്രതികാര നടപടി; പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികൾ

പുതിയ വി.സി വന്നതിന് ശേഷമാണ് ഇത്രയധികം നടപടികൾ ഉണ്ടായതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2025-02-15 01:58:14.0

Published:

15 Feb 2025 6:42 AM IST

ജാമിഅ മില്ലിയയുടെ പ്രതികാര നടപടി; പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികൾ
X

ന്യൂഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയുടെ പ്രതികാരം നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികൾ. ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്ന നടപടികളാണ് സർവകലാശാല നിരന്തരം സ്വീകരിക്കുന്നതെന്നും ക്യാമ്പസ് വിലക്ക് പിൻവലിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ക്യാമ്പസ് വിലക്ക് ഏർപ്പെടുത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ പരസ്യമാക്കിയ ജാമിഅ മില്ലിയ സർവകലാശാലക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പെൺകുട്ടികളുടെതടക്കം ചിത്രങ്ങളും വിവരങ്ങളും പുറത്ത് പരസ്യപ്പെടുത്തിയത് വിദ്യാർഥികളുടെ സ്വകാര്യതയുടെ ലംഘനമാണെന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനുള്ള അവസരങ്ങളെയാണ് ഇല്ലാതാക്കുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പുതിയ വി.സി വന്നതിന് ശേഷമാണ് ഇത്രയധികം നടപടികൾ ഉണ്ടായതെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.

വിദ്യാർഥികളെ കൂടാതെ രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും സർവകലാശാലക്കെതിരെ രംഗത്തെത്തി. സർവ്വകലാശാലയുടെത് പ്രതികാര നടപടിയെന്ന് ശബ്നം ഹാഷിമിയും നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും സർവകലാശാല പിന്മാരണമെന്നും മുൻ എംപി ഡാനിഷ് അലിയും എക്‌സിൽ കുറിച്ചു. വിദ്യാർത്ഥികൾ പരാതിയുമായി എത്തിയതോടെ വിവരങ്ങൾ സർവകലാശാല നീക്കം ചെയ്തു.

TAGS :

Next Story