Quantcast

'റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം'; ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് എം.എൽ.എ

അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത് വരെ താൻ റോഡിൽ നിന്ന് എഴുന്നേൽക്കില്ലെന്നും എം.എൽ.എ

MediaOne Logo

Web Desk

  • Published:

    21 Sep 2022 10:28 AM GMT

റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് എം.എൽ.എ
X

ഗോഡ: ദേശീയ പാത 133 നന്നാക്കണമെന്ന് ആവശ്യപ്പെട്ട് റോഡിലെ ചെളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ച് എം.എൽ.എ. ജാർഖണ്ഡ് എം.എൽഎ ദീപിക പാണ്ഡെ സിംഗാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബുധനാഴ്ചയാണ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലെ ചെളി വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്. അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നത് വരെ താൻ റോഡിൽ നിന്ന് എഴുന്നേൽക്കില്ലെന്നും എം.എൽ.എ പറഞ്ഞു.

'ഏറെ നാളായി ഈ റോഡ് ശോച്യാവസ്ഥയിലാണെന്നും ദിവസവും റോഡിൽ അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും എം.എൽ.എ ആരോപിച്ചു.റോഡ് തകരാൻ കാരണക്കാർ സംസ്ഥാനസർക്കാറില്ല.അത് നന്നാക്കേണ്ടത് ദേശീയപാത അതോറിറ്റിആണെന്നും പല തവണ അവരോട് റോഡ് നന്നാക്കാൻ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും എം.എൽ.എ ആരോപിക്കുന്നു. എന്നിരുന്നാലും പലതവണ സർക്കാർ മുൻകൈയെടുത്ത് റോഡ് നന്നാക്കിയിട്ടുണ്ട്. പക്ഷേ ശാശ്വത പരിഹാരം കാണാൻ ദേശീയപാതാ അതോറിറ്റി തയ്യാറായില്ലെന്നും എം.എല്‍.എ ആരോപിച്ചു. ഗോഡയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എം.എൽ.എയാണ് ദീപിക പാണ്ഡെ.


അതേസമയം, എം.എൽ.എയുടെ പ്രതിഷേധത്തിനെതിരെ ഗോഡയിൽ നിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെ രംഗത്തെത്തി. സംസ്ഥാന സർക്കാറാണ് റോഡിന്റെ ഈ അവസ്ഥക്ക് കാരണമെന്നും എം.എൽ.എ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയാണോ പ്രതിഷേധം നടത്തുന്നതെന്നും ദുബെ ട്വീറ്റ് ചെയ്തു. റോഡ് നന്നാക്കാനായി കേന്ദ്രസർക്കാർ 6 മാസം മുമ്പ് സംസ്ഥാന സർക്കാറിന 75 കോടി നൽകിയിരുന്നെന്നും പിന്നെ എന്തുകൊണ്ട് പണിതുടങ്ങിയില്ലെന്നും അദ്ദേഹം ചോദിച്ചു.


TAGS :

Next Story