കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു
വയനാട് കൽപ്പറ്റ മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്

ബംഗളൂരു: മൈസൂരു ഗുണ്ടൽപേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. വയനാട് കൽപ്പറ്റ മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
മലേഷ്യൻ യാത്ര കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്നു കാറിലുള്ളവർ. ഇരുവരുടെയും മൃതദേഹങ്ങൾ ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫി (32), നസീമ (42), ഐസം ഹനാൻ(മൂന്ന്) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16

