Quantcast

ഖാർഗെ 26ന് ചുമതലയേൽക്കും; വസതിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്

വിജയിയായതിന്റെ സർട്ടിഫിക്കറ്റ് തെരെഞ്ഞടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർ​ഗെയ്ക്ക് കൈമാറും.

MediaOne Logo

Web Desk

  • Published:

    20 Oct 2022 1:28 AM GMT

ഖാർഗെ 26ന് ചുമതലയേൽക്കും; വസതിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ഈ മാസം 26ന് ചുമതലയേൽക്കും. എ.ഐ.സി.സി ആസ്ഥാനത്തായിരിക്കും ഔദ്യോഗിക പരിപാടികൾ. ഇവിടെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചുമതല ഏൽക്കാമെന്നാണ് പ്രാഥമിക ധാരണ. മത്സരത്തിൽ വിജയിയായതിന്റെ സർട്ടിഫിക്കറ്റ് തെരെഞ്ഞടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഖാർ​ഗെയ്ക്ക് കൈമാറും.

പുതിയ അധ്യക്ഷൻ ചുമതല ഏറ്റാലുടൻ എ.ഐ.സി.സി പ്ലീനറി സെഷൻ വിളിച്ചുചേർക്കണം. നിയമസഭ തെരെഞ്ഞെടുപ്പുകളുടെ പേരിലാണെങ്കിൽ പോലും അധിക നാൾ നീട്ടിക്കൊണ്ടു പോകാനാവില്ല. ഈ സമ്മേളനത്തിലാണ് പുതിയ 22 വർക്കിങ് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുക്കേണ്ടത്.

11 പേരെ വോട്ടെടുപ്പിലൂടെയും ബാക്കിയുള്ളവരെ പ്രസിഡന്റ്‌ നോമിനേറ്റ് ചെയ്യുകയുമാണ് വേണ്ടത്. പ്രവർത്തക സമിതിയിലേക്ക് തെരെഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ട് കഴിഞ്ഞു. ഈ ആവശ്യം അംഗീകരിച്ചാൽ ശക്തനായ അധ്യക്ഷൻ എന്ന പേരിന് മല്ലികാർജുൻ ഖാർഗെ അർഹനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, ഖാർ​ഗെയുടെ വസതിയിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ഡൽഹി രാജാജി റോഡിലെ പത്താം നമ്പർ വസതി സന്ദർശക തിരക്കിൽ വീർപ്പുമുട്ടി നിൽക്കുകയാണ്. മല്ലികാർജുൻ ഖാർഗെയെ നേരിൽക്കണ്ട് അഭിനന്ദിക്കാനാണ് ഈ ഒഴുക്ക്. ആദ്യ ലീഡ് നില ഇന്നലെ പുറത്തു വന്നപ്പോൾ മുതൽ നേതാക്കൾ എത്തിയിരുന്നു.

TAGS :

Next Story