ഏഴ് ലക്ഷം രൂപയുടെ സാധനങ്ങളുമായി ബംഗളൂരുവിലേക്ക് കടന്ന അസം സ്വദേശിയെ പിടികൂടി കെഎംസിസി പ്രവർത്തകർ
പ്രതിയെക്കുറിച്ച് പാലക്കാട് പൊലീസ് കെഎംസിസി ജനൽ സെക്രട്ടറിയെ വിവരമറിയിച്ചതിനെ തുടർന്നാണ് അവർ തിരച്ചിൽ നടത്തിയത്.

ബംഗളുരു: ഏഴ് ലക്ഷം രൂപയോളം വിലമതിക്കുന്ന സാധനങ്ങളുമായി കടന്നുകളഞ്ഞ അസം സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കെഎംസിസി പ്രവർത്തകർ. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു വീട്ടിൽ നിന്ന് വലിയ തുകയുടെ മുതലുമായി മുങ്ങിയ റജുവാൻ എന്ന യുവാവിനെയാണ് കെഎംസിസിയുടെ ബംഗളൂരുവിലെ പ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറിയത്.
പ്രതിയെക്കുറിച്ച് പാലക്കാട് സൗത്ത് പൊലീസ് ഓൾ ഇന്ത്യ കെഎംസിസി ജനൽ സെക്രട്ടറി എം.കെ നൗഷാദിനെ വിവരമറിയിച്ചതിനെ തുടർന്നാണ് അവർ തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾക്കകം പ്രതിയെ തിരക്കേറിയ ബംഗളൂരു എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടുകയായിരുന്നു.
ബുധനാഴ്ച രാത്രി 10.30ന് ട്രെയിനിൽ അസമിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങവെയാണ് മജെസ്റ്റിക് ഏരിയ കെഎംസിസി പ്രവർത്തകരായ അബ്ദുൽ റസാഖ്, സയീദ്, നൗഷാദ് കെ, നെവീം തുടങ്ങിയ സംഘം പ്രതിയെ സാഹസികമായി പിടിച്ചത്.
തുടർന്ന് ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ കൊണ്ടുവന്ന് പ്രതിയെ കേരള പൊലീസിന് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ അന്വേഷണങ്ങൾക്കായി പൊലീസ് നാട്ടിലേക്ക് കൊണ്ടുവന്നു.
Adjust Story Font
16

