Quantcast

സെക്കൻഡുകളുടെ വ്യത്യാസത്തിൽ അത്ഭുത രക്ഷപ്പെടൽ: ട്രാക്കിലേക്ക് വീണ യുവാവിന് രക്ഷകനായി റെയിൽവേ ജീവനക്കാരൻ; പ്രശംസയുമായി കൊങ്കൺ റെയിൽവേ

സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

MediaOne Logo
സെക്കൻഡുകളുടെ വ്യത്യാസത്തിൽ അത്ഭുത രക്ഷപ്പെടൽ: ട്രാക്കിലേക്ക് വീണ യുവാവിന് രക്ഷകനായി റെയിൽവേ ജീവനക്കാരൻ; പ്രശംസയുമായി കൊങ്കൺ റെയിൽവേ
X

കൊങ്കൺ: കർണാടകയിലെ മുർദേശ്വർ റെയിൽവേ സ്റ്റേഷനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴാൻ പോയ 22കാരന് രക്ഷകനായി കൊങ്കൺ റെയിൽവേ പോയിന്റ്സ്മാൻ. റെയിൽവേ ജീവനക്കാരനായ ഗണപതി നായിക് കൃത്യസമയത്ത് നടത്തിയ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊച്ചുവേളിയിൽ നിന്ന് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് യാത്ര ചെയ്യുകയായിരുന്ന കർണാടക സ്വ​ദേശിയായ യുവാവ് ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള ട്രാക്കിലേക്ക് വീഴുകയായിരുന്നു. പെട്ടന്നു തന്നെ യുവാവിനെ ഗണപതി നായിക് പിടിച്ച് ട്രാക്കിലേക്ക് വീഴാതെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് മാറ്റുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്താലാണ് യുവാവിന് ജീവൻ തിരിച്ചു കിട്ടിയതെന്ന് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം.

ഗണപതി നായികിനിന്റെ മാതൃകപരമായ ഇടപെടലിന് പ്രശംസയറിയിച്ച കൊങ്കൺ റെയിൽവേ സിഎംഡി 10,000 രൂപ ക്യാഷ് അവാർഡും നൽകി. കൊങ്കൺ റെയിൽവേയുടെ ഔദ്യോ​ഗിക അക്കൗണ്ടിലൂടെയായിരുന്നു ഗണപതി നായികിന് പ്രശംസയറിയിച്ചത്.

TAGS :

Next Story