ലഡാക്ക് പ്രക്ഷോഭം; സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി
ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുക്കിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്

Photo/ Shashi Sekhar Kashyap
ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ അറസ്റ്റിലായ സോനം വാങ്ചുക്കിനെ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലേക്ക് മാറ്റി. ദേശീയ സുരക്ഷ നിയമപ്രകാരമാണ് വാങ്ചുക്കിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. ലേയിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്.
സോനം വാങ്ചുക്കിന്റെ എൻജിഒക്ക് എതിരെ അന്വേഷണ ഏജൻസികൾ കൂടുതൽ നടപടികൾ എടുത്തേക്കും. അതേസമയം പ്രശ്‌ന പരിഹാരത്തിന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസിലെയും അപെക്‌സ് ബോഡിയിലെയും പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ഇന്ന് ചർച്ചകൾ നടത്തും.
Next Story
Adjust Story Font
16

