Quantcast

റെയിൽവേ നിയമന അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിനെ സി.ബി.ഐ ചോദ്യം ചെയ്തു

കേസിൽ ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    7 March 2023 8:06 AM GMT

റെയിൽവേ നിയമന അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിനെ സി.ബി.ഐ ചോദ്യം ചെയ്തു
X

ന്യൂഡൽഹി: റെയിൽവേ നിയമന അഴിമതിക്കേസിൽ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെ സി.ബി.ഐ ചോദ്യം ചെയ്തു. മകൾ മിസ ഭാരതിയുടെ ഡൽഹിയിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ . കേസിൽ ലാലു പ്രസാദിന്റെ ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു.

രാവിലെ 10.40 ഓടെയാണ് ഡൽഹിയിലെ പണ്ടോര പാർക്കിന് സമീപത്തെ മിസ ഭാരതിയുടെ വസതിയിൽ സി.ബി.ഐ സംഘം എത്തിയത്. എയിംസിലെ ചികിത്സാർത്ഥം ലാലു പ്രസാദ് യാദവ് ഇവിടെയാണ് താമസിക്കുന്നത്. രണ്ട് വാഹനങ്ങളിൽ എത്തിയ സി.ബി.ഐ സംഘം 11 മണിയോടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. കേസിൽ റാബ്‌റി ദേവിയെ പാട്‌നയിലെ വീട്ടിൽ വെച്ച് അഞ്ച് മണിക്കൂറോളമാണ് സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തത്.

2004 മുതൽ 2009 വരെ ഒന്നാം യു.പി.എ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്നു ലാലു പ്രസാദ് യാദവ്. 2008-2009 കാലഘട്ടത്തിൽ 12 പേർക്ക് റെയിൽവേയിൽ ജോലി നൽകുകയും പകരം നിസാര വിലയ്ക്ക് ഇവരുടെ ഭൂമി ലാലുപ്രസാദ് യാദവ് എഴുതി വാങ്ങി എന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. ലാലു പ്രസാദ് യാദവും ഭാര്യയും രണ്ട് മക്കളും ഉൾപ്പടെ 16 പേരെയാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുള്ളത്.



TAGS :

Next Story