ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണം: ഒഴിവാക്കിയവരുടെ പേര് പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ഭാഗിക ആശ്വാസം- എം.എ ബേബി
ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ കാരണസഹിതം പ്രസിദ്ധീകരിക്കണം എന്നാണ് ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പ്രസിദ്ധീകരിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ഭാഗികമായി ആശ്വാസം പകരുന്ന തീരുമാനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആധാർ കാർഡും വോട്ടർ ഐഡി കാർഡും രേഖയായി പരിഗണിക്കണമെന്ന കോടതി ഉത്തരവും സ്വാഗതാർഹമാണെന്ന് ബേബി പറഞ്ഞു.
അതേസമയം വോട്ടർ പട്ടിക പരിഷ്‌കരണത്തെ കുറിച്ചുള്ള ചർച്ച കേവലം പുനഃപരിശോധനകൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല. ഇത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും വോട്ടർ പട്ടിക അട്ടിമറി സംബന്ധിച്ചും ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും ബേബി പറഞ്ഞു.
ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ കാരണസഹിതം പ്രസിദ്ധീകരിക്കണം എന്നാണ് ഇന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. ഒഴിവാക്കിയവരുടെ പട്ടിക ചൊവ്വാഴ്ചക്കകം പ്രസിദ്ധീകരിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
The Supreme Court’s directive on the Special Intensive Revision (SIR) provides partial relief, mandating that the Election Commission (EC) publish a list of 65 lakh excluded voters along with reasons for their exclusion, in a searchable format. (1/2)
— M A Baby (@MABABYCPIM) August 14, 2025
Adjust Story Font
16

