Quantcast

മദ്യപിച്ച് പൂസായി സ്‌കൂളിലെത്തി; മധ്യപ്രദേശിലെ അധ്യാപകന് സസ്‌പെൻഷൻ

വീഡിയോ ഇൻറർനെറ്റിൽ വൈറലാണ്

MediaOne Logo

Web Desk

  • Published:

    4 Feb 2024 4:38 PM IST

Madhya Pradesh teacher suspended for coming to school drunk
X

മദ്യപിച്ച് പൂസായി സ്‌കൂളിലെത്തിയ മധ്യപ്രദേശിലെ അധ്യാപകന് സസ്‌പെൻഷൻ. ബോധമില്ലാതെ ജബൽപൂരിലെ സ്‌കൂളിലെത്തിയ അധ്യാപകൻ രാജേന്ദ്ര നേതമിനെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തെയും മദ്യപിച്ചെത്തിയ അധ്യാപകൻ ഇക്കുറിയെത്തിയപ്പോൾ വിദ്യാർഥികളിലൊരാൾ കാമറയിൽ പകർത്തുകയായിരുന്നു. സ്‌കൂളിന്റെ ചവിട്ടുപടിയിൽ ബോധമില്ലാതെയിരിക്കുന്ന അധ്യാപകന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി നേരിട്ടത്. എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു അധ്യാപകൻ. വീഡിയോ ഇൻറർനെറ്റിൽ വൈറലാണ്.

രാജേന്ദ്രക്കെതിരെ നേരത്തെ വിദ്യാർഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നുവെങ്കിലും സ്‌കൂൾ അധികൃതർ നടപടിയെടുത്തിരുന്നില്ല. രാജേന്ദ്രയുടെ പെരുമാറ്റം മൂലം ചില വിദ്യാർഥികൾ സ്‌കൂളിൽ വരുന്നത് വരെ നിർത്തിയിരുന്നു. എന്നാൽ പുതിയ സംഭവത്തോടെ അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു. ജബൽപൂർ കലക്ടർ സസ്‌പെൻഷൻ സ്ഥിരീകരിച്ചു.

TAGS :

Next Story