Quantcast

കുഞ്ഞിനെ കടിച്ചെടുത്ത് കടുവ; മൽപിടുത്തത്തിലൂടെ രക്ഷിച്ച് അമ്മ

പരിക്കേറ്റ അമ്മയും കുഞ്ഞും ചികിത്സയിലാണ്

MediaOne Logo

Web Desk

  • Published:

    5 Sept 2022 11:35 AM IST

കുഞ്ഞിനെ കടിച്ചെടുത്ത് കടുവ; മൽപിടുത്തത്തിലൂടെ രക്ഷിച്ച് അമ്മ
X

ഉമരിയ: 15 മാസം പ്രായമുള്ള കുഞ്ഞിനെ കടുവയിൽ നിന്ന് രക്ഷിച്ച് അമ്മ. മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തിലാണ് ഒരമ്മയുടെ അസാധാരണ പോരാട്ടം നടന്നത്. ഞായറാഴ്ച രാവിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ മാള ബീറ്റിന് സമീപത്താണ് കടുവ കുഞ്ഞിനെ കടിച്ചെടുത്തത്. ഇതുകണ്ട അമ്മയായ അർച്ചന ചൗധരി ആദ്യം പേടിച്ചുപോയെങ്കിലും മകനായ രവിരാജിനെ കുഞ്ഞിനെ രക്ഷിക്കാൻ സധൈര്യം കടുവയോട് മൽപിടുത്തം നടത്തി.

കടുവയുടെ താടിയെല്ലിൽ പിടിച്ചാണ് കുഞ്ഞിനെ 25 കാരിയായ അമ്മ രക്ഷപ്പെടുത്തിയത്. മൽപ്പിടുത്തത്തിനിടയിൽ അർച്ചനയ്ക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഞ്ഞിന് അപകടം പറ്റിയപ്പോൾ പിന്നെയൊന്നും ആലോചിച്ചില്ലെന്നും അർച്ചന പ്രതികരിച്ചു.

അർച്ചനയുടെ കരച്ചിലും കടുവയുടെ അലർച്ചയും കേട്ട് ഗ്രാമവാസികളും ഈ സമയത്ത് അവിടെയെത്തി. എല്ലാവരെയും കണ്ടപ്പോൾ കടുവ കുട്ടിയെയും ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോയി. കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും വനമേഖലയിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ അറിയിച്ചു.

TAGS :

Next Story