Quantcast

'അമിത് ഷാ വിളിച്ചിട്ടാണോ ഡൽഹിയിലേക്ക് തിരക്കിട്ട് ഓടിയത്? അൽപം നട്ടെല്ല് കാണിക്കൂ...'; യൂസുഫ് പഠാനെതിരെ മഹുവ മൊയ്ത്ര

20 ടിഎംസി എംപിമാർ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു

MediaOne Logo
അമിത് ഷാ വിളിച്ചിട്ടാണോ ഡൽഹിയിലേക്ക് തിരക്കിട്ട് ഓടിയത്? അൽപം നട്ടെല്ല് കാണിക്കൂ...; യൂസുഫ് പഠാനെതിരെ മഹുവ മൊയ്ത്ര
X

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ വിമതനീക്കത്തിൽ എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാനെതിരെ മഹുവ മൊയ്ത്ര. ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് യൂസുഫ് പഠാൻ അടക്കമുള്ള ടിഎംസി എംപിമാർ വിമത നീക്കം നടത്തുന്നത് എന്നാണ് മഹുവ എക്‌സ് പോസ്റ്റിൽ ആരോപിക്കുന്നത്.

''അമിത് ഷാ വിളിച്ചതുകൊണ്ടാണോ നിങ്ങൾ ഡൽഹിയിലേക്ക് ഇത്ര തിടുക്കത്തിൽ ഓടിയത്? അൽപം ധൈര്യം കാണിക്കൂ...നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചയാളാണ്. ഞങ്ങളുടെ ജില്ല വലിയ ഭൂരിപക്ഷത്തോടെയാണ് നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചത്. അൽപം നാണവും നട്ടെല്ലും കാണിക്കൂ...''- മഹുവ എക്‌സിൽ കുറിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ടിഎംസിയിൽ ഉടലെടുന്ന വിമത നീക്കം പാർലമെന്ററി പാർട്ടിരംഗത്തേക്കും പടർന്നിരുന്നു. 20 ടിഎംസി എംപിമാർ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇവർ എൻഡിഎയെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു എംപിമാർ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. യൂസുഫ് പഠാൻ അടക്കമുള്ള എംപിമാരാണ് പ്രത്യേക ബ്ലോക്ക് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മഹുവ മൊയ്ത്ര വിമർശനവുമായി രംഗത്തെത്തിയത്.

TAGS :

Next Story