ഇന്ത്യയുടെ മണ്‍സൂണില്‍ വന്‍ ഇടിവ്; ഉപഗ്രഹ ചിത്രങ്ങളില്‍ കാര്‍മേഘ സാന്നിധ്യമില്ല
ഇന്‍സാറ്റ്-3DS ജൂണ്‍ 5ന് പകര്‍ത്തിയ ചിത്രം വളരെയധികം ആശങ്ക ഉളവാക്കുന്നതാണ്. മണ്‍സൂണ്‍ സമയത്ത് ദ്യശ്യമാകേണ്ടത് മേഘാവൃതമായ കാലാവസ്ഥ ആയിരുന്നെങ്കിലും ചിത്രത്തില്‍ അന്തരീക്ഷം തെളിഞ്ഞ നിലയിലാണ്

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ വന്‍ ഇടിവ്. ഉപഗ്രഹ ചിത്രങ്ങളില്‍ പോലും കാര്‍മേഘങ്ങളുടെ സാന്നിധ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണ്‍ 4 മുതല്‍ ജൂണ്‍ 15 വരെ 19.2 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്നും , യഥാര്‍ഥത്തില്‍ ലഭിക്കേണ്ടിയിരുന്നത് 53.7 മില്ലീമീറ്റര്‍ മഴ ആയിരിക്കണമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും നിരീക്ഷിക്കുന്നതിനുള്ള റെയിന്‍ഫോള്‍ ഡിപ്പാര്‍ച്ചര്‍ മാപ്പ് പ്രകാരം മധ്യ-തെക്കന്‍ മേഖലകളില്‍ ലഭിച്ച മഴയുടെ തോത് വളരെ കുറവാണ്.
ഇതുപ്രകാരം ദേശീയ തലത്തിലെ മഴക്കമ്മി 64 ശതമാനം ആയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍തന്നെ ഈ മാപ്പില്‍ മധ്യ-തെക്കന്‍-കിഴക്കന്‍ മേഖലകളില്‍ ഇന്ത്യയുടേത് മഞ്ഞയും ചുവപ്പും കളറാണ് കാണിക്കുന്നത്. മഴക്കമ്മിയാണ് ഇത് വ്യക്തമാക്കുന്നത്. ഇന്‍സാറ്റ്-3DS ജൂണ്‍ 5ന് പകര്‍ത്തിയ ചിത്രം വളരെയധികം ആശങ്ക ഉളവാക്കുന്നതാണ്. മണ്‍സൂണ്‍ സമയത്ത് ദ്യശ്യമാകേണ്ടത് മേഘാവൃതമായ കാലാവസ്ഥ ആയിരുന്നെങ്കിലും ചിത്രത്തില്‍ അന്തരീക്ഷം തെളിഞ്ഞ നിലയിലാണ്. അറേബ്യന്‍ മേഖലയില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റിന്റെ സാന്നിധ്യം കുറവാണെന്നാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വിപരീതമായി ഹിമാലയം, ഉത്തര-കിഴക്കന്‍ ഇന്ത്യ, ഇന്തോ-ഗംഗാ സമതലം എന്നിവിടങ്ങളില്‍ കാര്‍മേഘങ്ങളുടെ സാന്നിധ്യം കൂടുതലായി കാണുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്തുകൊണ്ട് 2026ലെ ഇന്ത്യന്‍ മണ്‍സൂണ്‍ പ്രതിസന്ധിയില്‍?
അടുത്ത കാലങ്ങളില്‍ കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യ ഇന്ത്യ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയെങ്കിലും പെട്ടന്നുതന്നെ അവസാനിക്കുകയായിരുന്നു. ഈര്‍പ്പത്തിന്റെ കുറവോടോപ്പം മറ്റു വ്യതിയാനങ്ങളും ഈ മറ്റത്തിനെ ബാധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കാറ്റിന്റെ ഗതി സാധാരണനിലയില്‍ ആയെങ്കില്‍ മാത്രമേ ഇന്ത്യയില്‍ മണ്‍സൂണ്‍ സജ്ജീവമാകുകയുള്ളൂ.
Adjust Story Font
16

