Quantcast

വീടുകളില്‍ കയറി സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവില്‍ പിടിയില്‍

ഇയാളുടെ താമസസ്ഥലത്തു നിന്ന്‌ അടിവസ്ത്രങ്ങളുടെ വന്‍ ശേഖരം പൊലീസ് കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    22 Jan 2026 12:12 PM IST

Kerala Man Arrested for Stealing Women’s Undergarments
X

അമല്‍ എന്‍. അജികുമാര്‍

ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന മലയാളി യുവാവ് ബംഗളൂരുവില്‍ പിടിയില്‍. ഇയാളുടെ താമസസ്ഥലത്തു നിന്ന്‌ അടിവസ്ത്രങ്ങളുടെ വന്‍ ശേഖരം കണ്ടെത്തി. 23കാരനായ അമല്‍ എന്‍. അജികുമാര്‍ എന്നയാളെയാണ്‌ ഹെബ്ബഗോഡി പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരു വിദ്യാനഗറിലെ വീടുകളില്‍ കയറി ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. ടെറസിലും പരിസരങ്ങളിലും ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് താമസക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടത്.

മോഷ്ടിക്കുന്ന അടിവസ്ത്രങ്ങള്‍ ധരിച്ച് അമല്‍ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുമുണ്ടായിരുന്നു. ഇതിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും പൊലീസ് കണ്ടെത്തി. അടിവസ്ത്രങ്ങള്‍ ഇയാള്‍ താമസസ്ഥലത്ത് എല്ലാവരും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കാറുമുണ്ടായിരുന്നു.

ആറ് മാസം മുമ്പാണ് അമല്‍ ജോലി തേടി ബംഗളൂരുവിലെത്തിയത്. എന്നാല്‍ ഇയാള്‍ക്ക് ജോലിയൊന്നും ലഭിച്ചില്ല. ഹെബ്ബഗോഡി മേഖലയിലെ വാടകവീട്ടില്‍ സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ഇയാള്‍. മോഷണത്തിനു പുറമേ സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

TAGS :

Next Story