Quantcast

'ഭാര്യയും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുന്നു'; വിഡിയോ റെക്കേർഡ് ചെയ്തതിന് പിന്നാലെ 20കാരൻ ജീവനൊടുക്കി

വീഡിയോ റെക്കോർഡ് ചെയ്ത് സുഹൃത്തിന് അയച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്

MediaOne Logo
ഭാര്യയും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുന്നു; വിഡിയോ റെക്കേർഡ് ചെയ്തതിന് പിന്നാലെ 20കാരൻ ജീവനൊടുക്കി
X

നാസിക്: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനവും മാനസിക പീഡനവും മൂലം മനംനൊന്ത് പൂനെയിൽ 20കാരന്‍ ജീവനൊടുക്കി. താൻ അനുഭവിച്ച പീഡനങ്ങൾ വിശദീകരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് ഒരു സുഹൃത്തിന് അയച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. സുഹൃത്തിന്‍റെ പരാതിക്ക് പിന്നാലെ ഭാര്യ ഉൾപ്പെടെ ഏഴ് പേർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു.

നാസിക് ജില്ലയിലെ മാലേഗാവിൽ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യദ് (20) പൂനെയിലെ ജംബുൽവാഡി പ്രദേശത്താണ് താമസിച്ചിരുന്നത്. ഭാര്യ കരിമുന്നീഷയും മുഹമ്മദ് സാദ് ആസിഫ് സയ്യദും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഭാര്യയുടെ വീട്ടുകാരും യുവാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞദിവസമാണ് മുഹമ്മദ് സാദ് ഫോണിൽ ഒരു വീഡിയോ റെക്കോർഡുചെയ്‌തത്. അതിൽ ഭാര്യ ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ എടുത്തു പറയുന്നുണ്ട്. മാലേഗാവിലുള്ള സുഹൃത്തിനാണ് യുവാവ് വിഡിയോ അയച്ചു കൊടുത്തതത്. തുടര്‍ന്നാണ് ഇയാള്‍ ജീവനടൊക്കിയതെന്നും പൊലീസ് പറയുന്നു.

കരിമുന്നീഷ , സർവാർ എന്ന കൈഫ് ഖാൻ, രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോയുടെ ഫോറൻസിക് പരിശോധനയ്ക്കായി സയ്യാദിന്റെ മൊബൈൽ ഫോൺ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story