Quantcast

ഡല്‍ഹി ഷോപ്പിങ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തം; ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

വിശാല്‍ മാര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    5 July 2025 11:42 AM IST

ഡല്‍ഹി ഷോപ്പിങ് കോംപ്ലക്‌സിലുണ്ടായ തീപിടിത്തം; ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ഒരാള്‍ മരിച്ചു
X

ന്യൂഡല്‍ഹി: കരോള്‍ ബാഗിലെ വിഷാല്‍ മെഗാമാര്‍ട്ടില്‍ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ലിഫ്റ്റില്‍ അകപ്പെട്ട ആളാണ് മരിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ആറോളം ഫയര്‍ ടെന്‍ഡറുകള്‍ എത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ നടത്തിയത്. വൈകുന്നേരം 6.44 നാണ് തീപ്പിടിച്ചത്.

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്ത് എത്തി തീ അണക്കാന്‍ ആദ്യം ശ്രമിച്ചെങ്കിലും തീ പെട്ടെന്ന് കടയില്‍ പടര്‍ന്നു. ലക്ഷകണക്കിന് രൂപയുടെ സാധനങ്ങള്‍ നശിച്ചു. പിന്നീട് 13 അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്ത് എത്തി രാത്രി 9 മണിയോടെയാണ് തീ അണച്ചത്.

സമാനമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററില്‍ ഒരു ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തീപിടുത്തമുണ്ടായിരുന്നു. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ട്രോമ സെന്റര്‍ പരിസരത്തുള്ള 33,000 വോള്‍ട്ട് ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിലാണ് തീപിടുത്തമുണ്ടായത്. ഉച്ചകഴിഞ്ഞ് 3:35 ഓടെ അഗ്‌നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ ഉടന്‍ തന്നെ സ്ഥലത്തേക്ക് അയച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

TAGS :

Next Story