മൈസൂരുവിൽ നരഭോജി കടുവ കർഷകനെ കൊന്നു
മുള്ളൂർ സ്വദേശി രാജശേഖര മൂർത്തിയാണ്(58) കൊല്ലപ്പെട്ടത്

ബംഗളൂരു: മൈസൂരു ജില്ലയിലെ സരഗുരു താലൂക്കിലെ മുള്ളൂർ ഗ്രാമത്തിൽ നരഭോജി കടുവ കർഷകനെ കൊലപ്പെടുത്തി. മുള്ളൂർ സ്വദേശി രാജശേഖര മൂർത്തിയാണ്(58) കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് തുറസ്സായ വയലിൽ തന്റെ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് മൂർത്തി ആക്രമണത്തിന് ഇരയായത്. മൈസൂരുവിൽ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കടുവ ആക്രമണമാണിത്. നേരത്തെ, ബഡഗൽപുര ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
ഹെഡിയാലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സരഗുരു പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടും നരഭോജിയായ കടുവയെ പിടികൂടുന്നതിൽ വനംവകുപ്പിന്റെ അവഗണനയും പരാജയവും ആരോപിച്ച് മുള്ളൂരിലെയും സമീപ ഗ്രാമങ്ങളിലെയും രോഷാകുലരായ ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി. മുള്ളൂരിന് സമീപം വനപ്രദേശമില്ലെന്നും എന്നാൽ സമീപത്ത് കടുവകളെ ഇടയ്ക്കിടെ കാണുന്നുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.
Adjust Story Font
16

