ഒരേ വേദിയിൽ രണ്ട് ഉറ്റ സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവാവ്
വിവാഹ ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്

Photo| Special Arrangement
ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ഹോരപ്പേട്ടയിലാണ് സംഭവം. ഹോരപ്പേട്ട സ്വദേശിയായ 25 കാരൻ വസീം ഷെയ്ഖാണ് തന്റെ അടുത്ത സുഹൃത്തുക്കളായ ഷിഫ ഷെയ്ഖ്, ജന്നത്ത് മഖന്ദർ എന്നിവരെ വിവാഹം ചെയ്തത്.
ഒക്ടോബർ 16ന് ഒരേ വിവാഹവേദിയിൽ വച്ചായിരുന്നു വിവാഹം. വർഷങ്ങളായി ഇവർ മൂന്ന് പേരും സൗഹൃദത്തിലായിരുന്നു. തുടർന്ന് ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കാനും ഇവർ തീരുമാനിക്കുകയായിരുന്നു.
ചിത്രദുർഗയിലെ എംകെ പാലസ് വേദിയിൽ ആഡംബരമായി നടന്ന ചടങ്ങിൽ ഒരുപോലുള്ള വേഷമണിഞ്ഞ യുവതികളുടെ കൈപിടിച്ച് വസീം വിവാഹത്തിന് സമ്മതം അറിയിച്ചു. തുല്യതയുടെയും സാഹസികതയുടെയും ഒരു ജീവിതമാണ് തങ്ങൾ മുന്നോട്ട് വാഗ്ദാനം ചെയ്യുന്നതെന്ന് ദമ്പതികൾ പറഞ്ഞു.
രണ്ട് കുടുംബങ്ങളും പൂർണ സമ്മതത്തോടെയാണ് വിവാഹത്തിൽ പങ്കെടുത്തത്. ചടങ്ങുകൾക്കിടെ വരൻ രണ്ട് യുവതികളുടെ കൈകൾ പിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദശലക്ഷക്കണക്കിനുപേരാണ് ഇതിനോടകം വീഡിയോ കണ്ടിട്ടുള്ളത്.
ഇവരുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് #TripleWedding പോലുള്ള ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ബഹുഭാര്യത്വം, സൗഹൃദം പ്രണയമായി മാറുന്നത് എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്കും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.
Adjust Story Font
16

