Quantcast

ബേക്കറിക്കുള്ളിൽ ഏഴുപേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

കർണാടകയിലെ കൊപ്പലിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    2 Jun 2025 3:47 PM IST

Man Murdered By 7 Inside Bakery In Karnataka
X

കൊപ്പൽ: കർണാടകയിലെ കൊപ്പൽ ജില്ലയിൽ ബേക്കറിക്കുള്ളിൽ കയറി ഏഴുപേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചന്നപ്പ നരിനാൾ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന സ്വത്തുതർക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചന്നപ്പ കൊല്ലപ്പെട്ടത്. അക്രമികൾ ചന്നപ്പയെ വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ബേക്കറിയിലെ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.

ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികൾ പിന്നാലെ ഓടി തുരുതുരെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്. തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതർക്കം ഉണ്ടായിരുന്നതായി മരിച്ചയാളുടെ മൂത്ത സഹോദരനും പരാതിക്കാരനുമായ ദുരഗപ്പ നാരിനാൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിൽനിന്ന് ഒരാളെ കൊല്ലുമെന്ന് പ്രധാന പ്രതികളിലൊരാളായ രവി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദുരഗപ്പ പൊലീസിനോട് പറഞ്ഞു.

TAGS :

Next Story