മംഗളൂരുവിൽ അയൽവാസിയായ യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി
വിവാഹാഭ്യർഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു

മംഗളൂരു:ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിൽ യുവാവ് അയൽവാസിയായ യുവതിയെ കുത്തിക്കൊന്നു. രക്ഷിതയാണ് (24) ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെഎംസിസി ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ പ്രതിയായ കാർത്തിക് (25) നെ രാത്രി എട്ടോടെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.
വിവാഹാഭ്യർഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായ കാർത്തിക് രക്ഷിത ജോലിക്ക് പോകുന്ന വഴിയിൽ തടഞ്ഞ് പലതവണ കുത്തുകയായിരുന്നു. അക്രമം നടന്നതിന്റെ സമീപത്തെ കിണറിലാണ് കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു.
Next Story
Adjust Story Font
16

