Quantcast

2026 ഫെബ്രുവരി 15വരെ മാവോയിസ്റ്റ് വേട്ട നിർത്തിവെക്കണം: കീഴടങ്ങാൻ സമയം തേടി നേതാക്കൾ

നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് ആണ് കത്ത് നൽകിയത്

MediaOne Logo

Web Desk

  • Updated:

    2025-11-25 06:05:41.0

Published:

25 Nov 2025 11:31 AM IST

2026 ഫെബ്രുവരി 15വരെ മാവോയിസ്റ്റ് വേട്ട നിർത്തിവെക്കണം: കീഴടങ്ങാൻ സമയം തേടി നേതാക്കൾ
X

ന്യൂഡൽഹി: കീഴടങ്ങാൻ സമയം തേടി മാവോയിസ്റ്റ് നേതാക്കൾ. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർക്ക് കത്ത് നൽകി. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് ആണ് കത്ത് നൽകിയത്. 2026 ഫെബ്രുവരി 15വരെ മാവോയിസ്റ്റ് വേട്ട നിർത്തിവെക്കണമെന്നാണ് ആവശ്യം.

2026 മാർച്ച് മാസത്തോടെ ഇന്ത്യയിലെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വനമേഖലകളിൽ നിരീക്ഷണം നടത്തുകയും അവിടെ നിന്ന് മാവോയിസ്റ്റ് വേട്ടയുടെ വാർത്തകൾ നിരന്തരം വന്നുകൊണ്ടിരികയും ചെയ്യുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിലാണ് കീഴടങ്ങാൻ സമയം ആവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായി നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരുപാട് പേർ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിലവിലുള്ള മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാനും കീഴടങ്ങാൻ സമയം ചോദിച്ചും മുഖ്യമന്ത്രിമാർക്ക് കത്ത് എഴുതിയിരിക്കുന്നത്.

TAGS :

Next Story