Quantcast

മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ടു പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ഫാക്ടറിയുടെ എൽടിപി വിഭാഗത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    24 Jan 2025 2:25 PM IST

മഹാരാഷ്ട്രയിലെ ആയുധ ഫാക്ടറിയില്‍ സ്‌ഫോടനം; എട്ടു പേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്
X

മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടുപേർ മരിച്ചു. അപതടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ അഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.

നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയില്‍ രാവിലെ 10.30ഓടെ എൽടിപി വിഭാഗത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കലക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. മേൽക്കൂര തകർന്ന് 12 പേരായിരുന്നു അകത്ത് കുടുങ്ങിയത്. അതിൽ രണ്ടു പേരെ രക്ഷപ്പെടുത്തിയതായും പത്ത് പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കലക്ടർ അറിയിച്ചു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. തകര്‍ന്ന മേല്‍ക്കൂരയ്ക്ക് താഴെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.

TAGS :

Next Story