ക്ലാസ് മുറിയിൽ വിവാഹാഭ്യാർഥന നടത്തി ; പ്രൊഫസറെ ചെരുപ്പ് കൊണ്ട് അടിച്ച് വിദ്യാർഥി
മെഡിക്കൽ കോളജ് അധ്യാപകനെയാണ് വിദ്യാർഥി മർദിച്ചത്

ബെംഗളൂരു: ബെംഗളൂരുവിലെ നെലമംഗലയിൽ ക്ലാസ് മുറിയിൽ വിദ്യാർഥിയോട് വിവാഹാഭ്യാർഥന നടത്തിയ മെഡിക്കൽ കോളജ് അധ്യാപകന് വിദ്യാർഥികളുടെ മർദനം. നെലമംഗലയ്ക്കടുത്തുള്ള ടി. ബെഗൂരിലുള്ള ശ്രീ സിദ്ധാർഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സെന്ററിലാണ് സംഭവം.
ക്ലാസ് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാർഥിനിയോട് മോശമായി പെരുമാറുകയും പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തതായാണ് ആരോപണം. ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് പ്രണയം പ്രകടിപ്പിക്കാൻ ശ്രമിച്ചതായും കുട്ടികൾ പറയുന്നു. വിദ്യാർഥി പ്രൊഫസറെ ചെരുപ്പ് കൊണ്ട് അടിച്ചതായും പറയുന്നു.
പെരുമാറ്റത്തിൽ രോഷാകുലായായ വിദ്യാർഥി അഭ്യർഥന നിരസിക്കുകയും ക്ലാസ് മുറിയിൽ വച്ചുതന്നെ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ക്ലാസിന് പുറത്ത് വിദ്യാർഥികൾ ഇയാളെ മർദ്ദിച്ചു. ക്യാമ്പസിൽ വെച്ച് മറ്റ് ചില വിദ്യാർഥികൾ അദ്ദേഹത്തെ ചവിട്ടുകയും ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇരു കക്ഷികളും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
Adjust Story Font
16

