Quantcast

ഇന്ത്യ നരകക്കുഴിയെന്ന ട്രംപിന്റെ വിവാദ പോസ്റ്റിൽ മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം

ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള റേഡിയോ ഹോസ്റ്റ് മൈക്കൽ സാവേജിന്റെ വീഡിയോയാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്

MediaOne Logo
ഇന്ത്യ നരകക്കുഴിയെന്ന ട്രംപിന്റെ വിവാദ പോസ്റ്റിൽ മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം
X

ന്യൂഡൽഹി: ഇന്ത്യ നരകക്കുഴിയാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ പോസ്റ്റിൽ മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം. ചില റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും അത് വിട്ടുകളയുകയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള റേഡിയോ ഹോസ്റ്റ് മൈക്കൽ സാവേജിന്റെ വീഡിയോയാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്. അമേരിക്കയിലെ ജന്മനാടിനെ അടിസ്ഥാനത്തിലുള്ള പൗരത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്ന സാവേജിന്റെ പ്രസ്താവനയും ട്രാൻസ്‌ക്രിപ്റ്റുമാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് പങ്കുവെച്ചത്. കുട്ടികൾക്ക് യുഎസ് പൗരത്വം കിട്ടാൻ വേണ്ടി പ്രസവത്തിന് മാത്രമായി ഇരുരാജ്യത്ത് നിന്നും ആളുകൾ എത്തുന്നതായി സാവേജ് പരിഹസിച്ചിരുന്നു. ഇരുരാജ്യത്ത് നിന്നും വരുന്ന കുടിയേറ്റക്കാർ ലാപ്ടോപുകളുമായെത്തുന്ന ഗുണ്ടകളാണെന്നുമുള്ള സാവേജിന്റെ പ്രസ്താവനയും ട്രംപ് പങ്കുവെച്ചു.

ജന്മാനുസൃതമായ പൗരത്വത്തെ കുറിച്ചും നിയമത്തെ ദുരുപയോഗം ചെയ്യുന്നതിനെകുറിച്ചുമുള്ള ചർച്ചക്കിടെയാണ് ഇന്ത്യയെയും ചൈനയെയും പേരെടുത്ത് വിമർശിച്ചുകൊണ്ടുള്ള സാവേജിന്റെ പ്രസ്താവന. ''യുഎസ് പൗരത്വത്തിന് വേണ്ടി കുടുംബങ്ങൾ അമേരിക്കയിൽ വന്ന് താമസിക്കുകയാണ്. ഒമ്പത് മാസം ഗർഭിണിയായ സ്ത്രീകൾ യുഎസിൽ പ്രസവിക്കുകയാണെങ്കിൽ കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കുമെന്ന നിയമത്തെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ട്. കുട്ടികളെ പ്രസവിച്ചുകഴിഞ്ഞാൽ ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ മറ്റേതെങ്കിലും നരകക്കുഴിയിൽ നിന്നോ അവർ കുടുംബത്തെ മുഴുവൻ കൊണ്ടുവരും'' സാവേജ് പറഞ്ഞു. അമേരിക്കയിലെ ആഭ്യന്തര സംവിധാനങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്നത് ഇന്ത്യക്കാരും ചൈനക്കാരുമാണെന്നും, സാധാരണക്കാരായ അമേരിക്കക്കാർക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും സാവേജ് ആരോപിച്ചിരുന്നു.

TAGS :

Next Story