ക്ഷേത്രത്തിൽ 13കാരിക്ക് പീഡനം; 75കാരനായ പൂജാരി അറസ്റ്റിൽ
വർഷങ്ങളായി ഈ ക്ഷേത്തിൽ മുഖ്യ പൂജാരിയാണ് പ്രതിയായ വിശ്വനാഥ അയ്യർ.

ചെന്നൈ: തമിഴ്നാട്ടിൽ ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 75കാരനായ പൂജാരി അറസ്റ്റിൽ. കുംഭകോണത്തിന് സമീപം തിരുവാലൻചുഴിയിൽ കഴിഞ്ഞമാസമാണ് സംഭവം.
ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയായ വിശ്വനാഥ അയ്യറാണ് പിടിയിലായത്. 13കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
വർഷങ്ങളായി ഈ ക്ഷേത്തിൽ മുഖ്യ പൂജാരിയാണ് പ്രതിയായ വിശ്വനാഥ അയ്യർ. സെപ്തംബർ എട്ടിന് ദർശനത്തിനായി ബന്ധുക്കൾക്കൊപ്പം ക്ഷേത്രത്തിലെത്തിയതായിരുന്നു 13കാരി. തുടർന്ന്, പെൺകുട്ടി വഴിപാട് നടത്താൻ പോയ സമയം പൂജാരി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയും പോക്സോ നിയമത്തിലെ വകുപ്പുകൾ ചുമത്തി പൂജാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇവിടെ അടുത്തൊരു ക്ഷേത്രത്തിലാണ് സംഭവം. ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

