കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു

- Published:
15 Feb 2026 10:28 AM IST

ന്യൂഡൽഹി: കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. 22 കാരനായ സാകേത് ശ്രീനിവാസയ്യന്റെ മൃതദേഹമാണ് ആറു ദിവസത്തിന് ശേഷം കണ്ടെത്തിയത്. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു.
സാകേതിനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്തുവരുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. ബാഗും ലാപ്‌ടോപ്പും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
സാകേത് ശ്രീനിവാസയ്യ കർണാടക സ്വദേശിയാണ്. 2025ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദം നേടി. നിലവിൽ യുസി ബെർക്ക്‌ലിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു.
Consulate General of India in San Francisco is deeply concerned about the disappearance of Saketh Sreenivasaiah, an Indian post-graduate student of UC Berkeley, hailing from the State of Karnataka. The Consulate is in touch with the family and also is in contact with the…
— India in San Francisco (@CGISFO) February 14, 2026
Adjust Story Font
16
