Quantcast

'ബജറ്റ് സമ്മേളനത്തില്‍ ബി.ബി.സി ഡോക്യുമെന്‍ററിയും അദാനി റിപ്പോർട്ടും ചര്‍ച്ചയാക്കണം'; ഡി.എം.കെ എം.പിമാരോട് സ്റ്റാലിൻ

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നടന്ന ഡി.എം.കെ എം.പിമാരുടെ യോഗത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകിയത്

MediaOne Logo

Web Desk

  • Published:

    30 Jan 2023 12:54 PM GMT

MKStalin, DMK, Hindenburgreport, AdaniGroup, BBCdocumentary
X

ചെന്നൈ: ബി.ബി.സി ഡോക്യുമെന്‍ററി നിരോധനം, അദാനി ഗ്രൂപ്പ് റിപ്പോർട്ട് അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഡി.എം.കെ എം.പിമാർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശം. ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് പാർട്ടി അധ്യക്ഷൻ കൂടിയായ സ്റ്റാലിൻ എം.പിമാർക്ക് നിർദേശം നൽകിയത്. സഭയിൽ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം കോൺഗ്രസിനു പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2002ലെ ഗുജറാത്ത് വംശഹത്യാ വിഷയത്തിൽ ബി.ബി.സി പുറത്തിറക്കിയ 'ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' ഡോക്യുമെന്ററി നിരോധനത്തിൽ കോൺഗ്രസ് നിലപാട് തന്നെയാണ് ഡി.എം.കെയ്ക്കുമുള്ളതെന്ന് പാർട്ടി എം.പിമാരുടെ യോഗത്തിൽ സ്റ്റാലിൻ വ്യക്തമാക്കി. ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയതടക്കം അദാനി ഗ്രൂപ്പിനെക്കുറിച്ച് യു.എസ് ധനകാര്യ ഗവേഷണ സ്ഥാപനമായ 'ഹിൻഡെൻബർഗ് റിസർച്ച്' പുറത്തുവിട്ട റിപ്പോർട്ടും സഭയിൽ ഉന്നയിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, ഭരണഘടനയുടെ മൗലിക ഘടനയുടെ സംരക്ഷണം അടക്കമുള്ള വിഷയങ്ങളും ചർച്ചയാക്കാൻ നിർദേശമുണ്ട്.

അടുത്തിടെ പാർട്ടി നേതാക്കളുടെ പേരിൽ ഉടലെടുത്ത വിവാദങ്ങളിലും സ്റ്റാലിൻ പ്രതികരിച്ചു. നേതാക്കളും ജനപ്രതിനിധികകളും പരസ്യ പ്രസ്താവനകൾ നടത്തുമ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴും ജാഗ്രത പുലർത്തണം. പാർട്ടി നേതാക്കളുടെ ചില പ്രസ്താവനകൾ കാരണമുണ്ടായ വിവാദങ്ങൾ ഡി.എം.കെ സർക്കാരിന്റെ സദ്ഭരണത്തിന് മങ്ങലേൽപിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.

Summary: Tamil Nadu CM and DMK president MK Stalin has urged party MPs to raise issues like the ban on BBC documentary on the 2002 Gujarat riots, and the Hindenburg report on Adani Group during the upcoming budget session of Parliament

TAGS :

Next Story