Quantcast

'ഇൻഡ്യ' സഖ്യത്തിനെതിരെ മോദി, രാഷ്ട്രപതി പദവിയിൽ ഒരു വർഷം തികച്ച് ദ്രൗപദി മുർമു | Twitter trends|

ഇന്ത്യൻ മുജാഹിദീന്റെയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പേരിൽ ഇന്ത്യയുണ്ട് എന്നായിരുന്നു മോദിയുടെ പരിഹാസം

MediaOne Logo

Web Desk

  • Published:

    25 July 2023 1:01 PM GMT

Modi against opposition alliance
X

പ്രതിപക്ഷ സഖ്യത്തിന്റെ പേരായ ഇൻഡ്യക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ എന്ന് പേരിട്ടതുകൊണ്ട് മാത്രം കാര്യമില്ല. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദീന്റെയും പേരിൽ ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്ത പ്രതിപക്ഷമാണിതെന്നും മോദി വിമർശിച്ചു. പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ ചേർത്തിരുന്നുവെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. നിങ്ങൾക്ക് എന്തുവേണമെങ്കിലും വിളിക്കാം എന്നാൽ ഞങ്ങൾ ഇൻഡ്യയാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.


രാഷ്ട്രപതി ദ്രൗപദി മുർമു പദവിയിൽ ഒരു വർഷം തികച്ചു. വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രപതിഭവനിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും മന്ത്രിമാരും രാഷ്ട്രപതിക്ക് ആശംസകൾ നേർന്നു.

മണിപ്പൂരിലെ അതിക്രമങ്ങൾക്കെതിരെ മിസോറാമിൽ വൻ റാലി. ആയിരക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെയും പ്രധാനമന്ത്രി പുലർത്തുന്ന മൗനത്തിനെതിരെയും വലിയ പ്രതിഷേധം റാലിയിൽ ഉണ്ടായി.

ഹരിയാനയിൽ ഗുജ്ജർ-രജപുത്ര സമുദായങ്ങൾ തമ്മിലുള്ള തമ്മിലുള്ള തർക്കം ബി.ജെ.പിക്ക് തലവേദനയാവുന്നു. ഒമ്പതാം നൂറ്റാണ്ടിലെ ഭരണാധികാരി മിഹിർ ഭോജിന്റെ പ്രതിമ അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട തർക്കം ഇരുസമുദായങ്ങൾ തമ്മിലുള്ള തർക്കത്തിൽ കലാശാച്ചിരുന്നു. ഇരു സമുദായങ്ങളിലെയും നിരവധി നേതാക്കൾ ഇതിനകം ബി.ജെ.പിയിൽനിന്ന് രാജിവെച്ചു.

മണിപ്പൂരിൽ നടക്കുന്ന കലാപം രണ്ടര മാസം പിന്നിട്ടിട്ടും അടിച്ചമർത്താനാവാത്ത കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി എ.എ.പി പ്രതിഷേധം. മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രിക്കെതിരെ വൻ പ്രതിഷേധമുയർന്നു.


TAGS :

Next Story