Quantcast

'മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ നഗ്നമായ ഭരണഘടനാ ലംഘനം': മല്ലികാർജുൻ ഖാർഗെ

'വ്യക്തിനിയമങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു'

MediaOne Logo

Web Desk

  • Published:

    2 April 2025 10:04 PM IST

മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ നഗ്നമായ ഭരണഘടനാ ലംഘനം: മല്ലികാർജുൻ ഖാർഗെ
X

ന്യൂഡൽഹി: മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബിൽ നഗ്നമായ ഭരണഘടനാ ലംഘനമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ബില്ല് മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

വ്യക്തിനിയമങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണ്ടിരുന്ന ബിജെപി, ഇപ്പോൾ ഈ ബില്ലിലൂടെ അവരുടെ സ്വത്തുക്കൾ ലക്ഷ്യം വയ്ക്കുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും അജണ്ടകളെ കോൺഗ്രസ്‌ ശക്തമായി എതിർക്കുന്നുവെന്നും ഖാർഗെ വ്യക്തമാക്കി.

TAGS :

Next Story