Quantcast

'പുതുതലമുറയിലെ ഭജന കൂട്ടായ്മകള്‍ വളരെ നല്ല കാര്യം'; പ്രകീര്‍ത്തിച്ച് മോദി

'യുവാക്കള്‍ അവരുടെ ജീവിതശൈലിയില്‍ ഭക്തിയുടെ ചൈതന്യം കൂടി ഉള്‍പ്പെടുത്തുന്നു'

MediaOne Logo
PM Modi praises rise of bhajan clubbing
X

ന്യൂഡല്‍ഹി: പുതുതലമുറയില്‍ ട്രെന്‍ഡായി മാറിയ ഭജന കൂട്ടായ്മകളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌കാരത്തെയും ജെന്‍സിയുടെ ജീവിതശൈലിയെയും സമന്വയിപ്പിക്കുന്നതാണ് ഭജന കൂട്ടായ്മയെന്ന് മന്‍ കി ബാത്തില്‍ മോദി പറഞ്ഞു.

'ഭജനുകളും കീര്‍ത്തനങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇന്നത്തെ യുവാക്കള്‍ അവരുടെ ജീവിതശൈലിയില്‍ ഭക്തിയുടെ ചൈതന്യം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഭജന കൂട്ടായ്മ രീതി പ്രചരിച്ചിട്ടുണ്ട്. മനോഹരമായി അലങ്കരിച്ച വേദിയില്‍ വെളിച്ചവും, സംഗീതവും, എല്ലാവിധ തയാറെടുപ്പുകളുമായി ഭജന പാടുമ്പോള്‍ ഒരു സംഗീതക്കച്ചേരിയുടെ പ്രതീതിയാണ്. പൂര്‍ണ ഭക്തിയോടെയും സമര്‍പ്പണത്തോടെയുമാണ് പാടുന്നത്. ഭക്തിയെ നിസ്സാരമായി കാണുന്നില്ല. വാക്കുകളുടെ പവിത്രതയിലോ വികാരങ്ങളുടെ ആഴത്തിലോ വിട്ടുവീഴ്ചയുണ്ടാകുന്നില്ല' -മോദി പറഞ്ഞു.

കേരളത്തിലും നിരവധി ഭജന കൂട്ടായ്മകള്‍ അടുത്ത കാലത്ത് സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. നന്ദഗോവിന്ദം ഭജന്‍സ് എന്ന ഭജന കൂട്ടായ്മയുടെ പാട്ടുകള്‍ വൈറലായതിന് പിന്നാലെയാണ് കൂടുതല്‍ ഭജന കൂട്ടായ്മകള്‍ രംഗത്തെത്തിയത്. പരമ്പരാഗത ഭക്തി ഗാനങ്ങളും സിനിമാഗാനങ്ങളും വേദിയില്‍ ഒരുകൂട്ടം ആളുകള്‍ ഒരുമിച്ചിരുന്ന് പാടുന്ന രീതിയാണിത്.

TAGS :

Next Story