'പാർലമെന്റിൽ മോദിയെ മുഖാമുഖം നിന്ന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധി'; പ്രചരിക്കുന്ന ഫോട്ടോയുടെ വാസ്തവമെന്ത്?
മോദിയെ നേർക്കുനേർ നേരിടുന്ന രാഹുൽ എന്ന രീതിയിലാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്

- Published:
14 Feb 2026 10:28 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പാർലമെന്റിൽ മുഖാമുഖം നിന്ന് രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുന്ന ഫോട്ടോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മോദിയെ നേർക്കുനേർ നേരിടുന്ന രാഹുൽ എന്ന രീതിയിലാണ് ഫോട്ടോ പ്രചരിപ്പിക്കുന്നത്.
യാഥാർഥ്യം
കീവേഡ് സെർച്ച്: 'പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും പാർലമെന്റിൽ രൂക്ഷമായ തർക്കത്തിൽ' എന്നതടക്കമുള്ള കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞെങ്കിലും ഇത്തരമൊരു സംഭവത്തെ കുറിച്ച് വിശ്വസനീയമായ വാർത്താ റിപ്പോർട്ടുകളോ ഔദ്യോഗിക രേഖകളോ കണ്ടെത്താനായില്ല.
റിവേഴ്‌സ് ഇമേജ് സർച്ച്
വൈറലായ ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനായി നടത്തിയ 'റിവേഴ്‌സ് ഇമേജ് സെർച്ച്' വഴി വിശ്വസനീയമായ മാധ്യമ റിപ്പോർട്ടുകളോ ഔദ്യോഗിക സ്‌ത്രോസുകളോ യഥാർഥ ചിത്രങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല.
ഹൈവ് മോഡറേഷൻ
ഈ ചിത്രം എഐ ഡിറ്റൻഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഇത് എഐ ആണോ അതോ ഡീപ്‌ഫേക്ക് ആണോ എന്ന കാര്യത്തിൽ 99.8 ശതമാനം സാധ്യതയുണ്ടെന്ന് കണ്ടെത്തി.
സൈറ്റ് എഞ്ചിൻ
സൈറ്റ് എഞ്ചിൻ വിശകലനപ്രകാരം ഈ ചിത്രം 99 ശതമാനവും എഐ നിർമിതമാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.
അൺഡിറ്റക്റ്റബിൾ എഐ
ചിത്രം പരിശോധിച്ച് അൺഡിറ്റക്റ്റബിൾ എഐയും ഇത് കൃത്രിമ ബുദ്ധി ഉപയോഗിച്ച് നിർമിച്ചതാണെന്ന് സ്ഥിരീകരിച്ചു.
Adjust Story Font
16
