'മോദിയുടെ ജോലി നുണ പറയല്‍ മാത്രം'; പ്രധാനമന്ത്രിക്കെതിരെ മല്ലികാർജുൻ ഖാർഗെ
നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാൻ കഴിയില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു

ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് എതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലിയെന്നും നുണ പറയുന്ന ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തിന് നന്മ ചെയ്യാൻ കഴിയില്ലെന്നും ഖാർഗെ വിമർശിച്ചു.
ആർഎസ്എസും ബിജെപിയും വിഷം പോലെയാണ്. വിഷം രുചിച്ചാൽ നിങ്ങൾ ഇല്ലാതെയാകും. ബിജെപി, ആർഎസ്എസ് എന്നിവർ ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നമ്മൾ ഒറ്റക്കെട്ടായി പോരാടണമെന്നും ഖാർഗെ കൂട്ടിച്ചേർത്തു. കോണ്‍ഗ്രസിന്റെ ഭാഗീദാരി ന്യായ് മഹാസമ്മേളനത്തിന്റെ വേദിയിലായിരുന്നു ഖാർഗെയുടെ പരാമർശം.
നിരവധി തൊഴില്‍ വാഗ്ദാനം സൃഷ്ട്ടിക്കുമെന്ന് നരേന്ദ്ര മോദി ഉറപ്പ് നല്‍കിയിരുന്നു. ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ ഇത്തരം നുണകള്‍ പറയുന്നത് മാത്രമാണ് നരേന്ദ്ര മോദി ആകെ ചെയ്തത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
Adjust Story Font
16

