വഴക്കിനിടെ കാമുകൻ മുഖത്തടിച്ചു; ഗംഗാ നദിയിലേക്ക് എടുത്തുചാടി പെൺകുട്ടി, പിന്നീട് സംഭവിച്ചത്
രാത്രി 9 മണിയോടെ പെൺകുട്ടിയും കാമുകനും സുഹൃത്തും കൂടി ഭദേനി ഘട്ടിലെ പടികളിൽ ഇരിക്കുകയായിരുന്നു

വാരാണസി: കാമുകനുമായുണ്ടായ തർക്കത്തിനൊടുവിൽ പെൺകുട്ടി പുഴയിലേക്ക് ചാടി. ചൊവ്വാഴ്ച രാത്രി വാരണാസിയിലെ ഭദേനി ഘട്ടിലാണ് സംഭവം. തർക്കത്തിനിടെ കാമുകൻ പെൺകുട്ടിയുടെ മുഖത്തടിച്ചതാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
രാത്രി 9 മണിയോടെ പെൺകുട്ടിയും കാമുകനും സുഹൃത്തും കൂടി ഭദേനി ഘട്ടിലെ പടികളിൽ ഇരിക്കുകയായിരുന്നു. അതിനിടെ ഇരുവരും തമ്മിൽ തര്‍ക്കമുണ്ടാവുകയും വഴക്ക് മൂത്തപ്പോൾ യുവാവ് പെൺകുട്ടിയെ അടിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി പെട്ടെന്ന് എഴുന്നേറ്റ് നദിയിലേക്ക് എടുത്തുചാടി.
സ്ഥലത്തുണ്ടായിരുന്നവർ പരിഭ്രാന്തരായതോടെ ചിലർ ബഹളം വെച്ച് സമീപത്തുള്ള ബോട്ട് ജീവനക്കാരുടെ സഹായം തേടി. ഉടൻ തന്നെ ബോട്ടുകാർ നദിയിലേക്ക് ചാടുകയും യുവതിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയും ചെയ്തു. വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ പെൺകുട്ടി ഭയചകിതയായിരുന്നുവെന്നും എന്നാൽ പിന്നീട് സാവധാനം ശാന്തയായെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തിന് പിന്നാലെ യുവാവും യുവതിയും അപ്പോൾ തന്നെ സ്ഥലം വിട്ടു. അതിനാൽ അവർ തമ്മിലുണ്ടായ സംഭാഷണത്തിന്റെ കൃത്യമായ വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, പ്രാദേശിക അധികൃതർ യുവതിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. യുവതി കുറച്ചുനാളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പ്രതികരിച്ചു.
Varanasi - A dramatic incident unfolded on the banks of the Ganga in Varanasi when a young girl jumped into the river after her boyfriend allegedly slapped her during an argument.According to eyewitnesses, the 20-year-old girl was sitting with her boyfriend and her female friend… pic.twitter.com/cYFDgoa9cV
— NextMinute News (@nextminutenews7) April 8, 2026
Adjust Story Font
16

