'ബിജെപി കമ്മീഷന്‍ ഓഫ് ഇന്ത്യയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി' ;ജനാധിപത്യത്തെ അട്ടിമറിച്ച കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് എം പിമാര്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയങ്ങള്‍ നീക്കം ചെയ്യണമെന്ന് ശശിതരൂര്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ജനാധിപത്യത്തെ അട്ടിമറിച്ച കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് എം പിമാര്‍. ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ 'വോട്ട് ചോരി' മാര്‍ച്ചിന് ശേഷമായിരുന്നു എംപിമാരുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയങ്ങള്‍ നീക്കം ചെയ്യണമെന്ന് ശശിതരൂര്‍ ആവശ്യപ്പെട്ടു. ബി ജെ പി കമ്മീഷന്‍ ഓഫ് ഇന്ത്യയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് ഷാഫിപറമ്പില്‍ പറഞ്ഞു.
രാജ്യത്തെ തിരഞ്ഞെടുപ്പ് കമീഷന്‍ സംശയത്തിന്റെ നിഴലിലാണെന്ന് എ. എ റഹീം പ്രതികരിച്ചു. ബിജെപി ജനാധിപത്യത്തെ കൊല്ലുന്നുവെന്ന് ഹാരിസ് ബിരാന്‍ പറഞ്ഞു.
ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെയും 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിലും പ്രതിഷേധിച്ച് ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് 'വോട്ട് ചോരി' മാര്‍ച്ച് നടത്തിയത്.
മുന്നൂറിലേറെ എംപിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എം.പിമാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
Adjust Story Font
16

