'മതാടിസ്ഥാനത്തിൽ നൽകരുത്'; കേരളത്തിലെ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ
'ജാതി അടിസ്ഥാനത്തിലാണ് സംവരണം നൽകേണ്ടത്'.

Photo| Special Arrangement
ന്യൂഡൽഹി: കേരളത്തിലെ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ. ജാതി അടിസ്ഥാനത്തിലാണ് സംവരണം നൽകേണ്ടതെന്നും എന്നാൽ കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സംവരണം നൽകുന്നതെന്നും കമ്മീഷൻ ചെയർമാൻ ഹൻസ് രാജ് അഹിർ പറഞ്ഞു. മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'മതാടിസ്ഥാനത്തിലാണ് മുസ്‌ലിം- ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് കേരളത്തിൽ സംവരണം നൽകുന്നത്. ഇത് ശരിയല്ല. ജാതി അടിസ്ഥാനത്തിലാണ് സംവരണം നൽകേണ്ടത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് കേരളത്തിൽ സർക്കാർ സംവരണം നൽകുന്നത്. മതത്തിന്‍റെ പേരിൽ ഒരു നിലക്കും ഒബിസി സംവരണം നൽകാൻ കഴിയില്ല.' ഹൻസ് രാജ് പറഞ്ഞു.
മുസ്‌ലിം- ക്രിസ്ത്യൻ വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തി വേണം സംവരണം നൽകാൻ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

