Quantcast

'രാജ്യദ്രോഹിയെന്ന സ്ഥാനപ്പേര് ചേരുന്നത് നെഹ്‌റു-ഗാന്ധി കുടുംബത്തിന്'; അധിക്ഷേപവുമായി ബിജെപി എം.പി

ഗാന്ധിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇന്ത്യാ വിഭജനം നടന്നതെന്നും ദുബെ

MediaOne Logo

Web Desk

  • Published:

    3 Jun 2026 4:59 PM IST

രാജ്യദ്രോഹിയെന്ന സ്ഥാനപ്പേര് ചേരുന്നത് നെഹ്‌റു-ഗാന്ധി കുടുംബത്തിന്; അധിക്ഷേപവുമായി ബിജെപി എം.പി
X

ന്യൂഡൽഹി: നെഹ്‌റു-ഗാന്ധി കുടുംബത്തെ അധിക്ഷേപിച്ച് ബിജെപി എം.പി നിഷികാന്ത് ദുബെ. രാജ്യദ്രോഹി, വഞ്ചകൻ, ദേശീയ വഞ്ചകൻ എന്നീ സ്ഥാനപ്പേരുകൾ നെഹ്‌റു-ഗാന്ധി കുടുംബത്തിന് ചേർന്നതാണെന്ന് നിഷികാന്ത് ദുബെ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് ബിജെപി എംപിയുടെ അധിക്ഷേപം.

മൗണ്ട് ബാറ്റൺ-നെഹ്‌റു-ജിന്ന എന്നിവർ ചേർന്ന് തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ വിഭജനം സംഭവിച്ചതെന്നും ദുബെ ആരോപിച്ചു. 1947 മെയ് 10നും 12നും ഇടയിൽ ഷിംലയിൽ നടന്ന യോഗത്തിലാണ് വിഭജനത്തിന് അടിത്തറ പാകിയതെന്നും ദുബെ പറഞ്ഞു.

ലേഡി മൗണ്ട് ബാറ്റണോടുള്ള സ്നേഹമാണ് നെഹ്‌റുവിനെ ഈ കരാറിൽ എത്തിച്ചത്. ഈ കരാറിൽ, മൗണ്ട് ബാറ്റൺ കശ്മീരിനെ വേറിട്ട് നിർത്തിയിരുന്നു. ഇന്നും ഇന്ത്യ ഈ വിഷയത്തോട് മല്ലിടുകയാണ്. ഈ കരാറിനെ സംബന്ധിച്ച് ഗാന്ധിക്ക് അറിവുണ്ടായിരുന്നില്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ ഗാന്ധിയെ കൊന്നവരാണ് കോൺഗ്രസെന്നും ദുബെ പ്രസ്താവിച്ചു.

ഗാന്ധിയെ വീട്ടുതടങ്കലിലാക്കി. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിഭജനം നടന്നതെന്നും ദുബെ പറഞ്ഞു. ഷിംലയിലെ യോഗത്തിന് ശേഷം, 1947 ജൂൺ മൂന്നിന് മൗണ്ട് ബാറ്റൺ നടത്തിയ ദ്വിരാഷ്ട്ര പ്രഖ്യാപനം ലോകചരിത്രത്തിലെ ലജ്ജാകരമായ സംഭവങ്ങളിൽ ഒന്നാണെന്നും നിഷികാന്ത് ദുബെ വിമർശിച്ചു.

1947 ജൂൺ മൂന്നിലെ സംഭവം അണ്ണാ ഹസാരയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ കെജ്‌രിവാളും ചേർന്ന് നടത്തിയ നീക്കത്തിന് സമാനമാണെന്നും ദുബെ പറഞ്ഞു. കോൺഗ്രസ് ചരിതത്തിലെ ഇരുണ്ട അധ്യായം എന്ന ഹാഷ്ടാഗോട് കൂടിയാണ് ദുബൈയുടെ പോസ്റ്റ്. 'ദി സ്റ്റേറ്റ്മാൻ' പ്രസിദ്ധീകരിച്ച പത്രവാർത്ത പങ്കുവെച്ചുകൊണ്ടാണ് ദുബെ നെഹ്‌റു കുടുംബത്തെ വിമർശിച്ചിരിക്കുന്നത്.

നേരത്തെ, മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സർക്കാരുകൾ സ്വീകരിച്ച നയങ്ങൾ ഇന്ത്യൻ കർഷകരെയും അതിർത്തി സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെയും അപകടത്തിലാക്കിയെന്നും ദുബെ ആരോപിച്ചിരുന്നു.

TAGS :

Next Story