Quantcast

'ജാതി സെന്‍സസില്‍ ഏകാഭിപ്രായം': സര്‍വകക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാര്‍

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഡോ.സഞ്ജയ് ജയ്‌സ്വാളും യോഗത്തില്‍ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-06-01 16:21:34.0

Published:

1 Jun 2022 4:18 PM GMT

ജാതി സെന്‍സസില്‍ ഏകാഭിപ്രായം: സര്‍വകക്ഷി യോഗത്തിന് ശേഷം നിതീഷ് കുമാര്‍
X

പറ്റ്ന: ജാതി സെൻസസ് നടത്തുമെന്ന് സർവകക്ഷി യോഗത്തിന് ശേഷം ബിഹാർ സർക്കാർ. ദേശീയ തലത്തില്‍ ജാതി സെന്‍സസ് നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്.

"ജാതി സെൻസസുമായി മുന്നോട്ട് പോകാൻ 9 രാഷ്ട്രീയ പാർട്ടികളും ഏകകണ്ഠമായി തീരുമാനിച്ചു. താമസിയാതെ മന്ത്രിസഭ അംഗീകാരം നല്‍കും. ജാതി സെന്‍സസ് നടത്താനുള്ള ഫണ്ട് അനുവദിക്കുകയും ചെയ്യും. ജാതി സെന്‍സസിന്‍റെ ഘട്ടങ്ങള്‍ പ്രസിദ്ധീകരിക്കുകയും പ്രക്രിയ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിക്കുകയും ചെയ്യും.

രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന അഭ്യർത്ഥനയുമായി ബി.ജെ.പി ഉൾപ്പെടെ ബിഹാറിലെ പാർട്ടികള്‍ കഴിഞ്ഞ വർഷം പ്രധാനമന്ത്രിയെ കണ്ടിരുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു- 'ഇപ്പോൾ ദേശീയ തലത്തില്‍ ജാതി സെൻസസ് നടത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന തലത്തില്‍ സെൻസസ് നടത്താൻ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൂർണമായ ഏകാഭിപ്രായമുണ്ട്".

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സർവകക്ഷിയോഗം വൈകിയതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ഡോ.സഞ്ജയ് ജയ്‌സ്വാളും ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദും യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രാജ്യസഭാ എംപി മനോജ് കുമാർ ഝായുമാണ് ആർ.ജെ.ഡിയെ പ്രതിനിധീകരിച്ചത്. എ.ഐ.എം.ഐ.എം നേതാവ് അക്തറുൽ ഇമാനും യോഗത്തിനെത്തി.

ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രതികരണമിങ്ങനെ- "ഞങ്ങൾ ജാതി സെൻസസ് വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. രാജ്യവ്യാപകമായുള്ള സെൻസസ് ഉചിതമായിരിക്കും. എന്നാൽ ബിഹാർ സ്വന്തം നിലയില്‍ ജാതി സെൻസസ് നടത്തുന്നതിൽ ഞങ്ങൾ തൃപ്തരാണ്". കർണാടകയ്ക്കും തെലങ്കാനയ്ക്കും ശേഷം സ്വന്തമായി ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബിഹാർ.

Summary- After an all-party meeting, Bihar government on Wednesday announced that the state would conduct its own caste census after the Centre made it clear that it cannot go ahead with a nationwide exercise in this regard.

TAGS :

Next Story