Quantcast

'സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറി, കുട്ടികളെ വലിച്ചിഴച്ചു'; ഒഡീഷയിലെ ക്രിസ്ത്യൻ പള്ളിയിലെ ആക്രമണം പൊലീസിന്റെ നരനായാട്ടെന്ന് റിപ്പോർട്ട്

കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ മലയാളി വൈദികർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു.

MediaOne Logo

Web Desk

  • Published:

    16 April 2025 1:39 PM IST

Odisha Christian church attack
X

ന്യൂഡൽഹി: ഒഡീഷയിലെ ക്രിസ്ത്യൻ പള്ളിയിലെ ആക്രമണം പൊലീസിന്റെ നരനായാട്ടെന്ന് റിപ്പോർട്ട്. സർക്കാരിന് നൽകിയ പരാതിക്ക് പിന്നാലെ നിയോഗിച്ച വസ്തുതാ പരിശോധനാ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. ആറ് അഭിഭാഷകരും ഒരു സാമൂഹ്യപ്രവർത്തകനും അടങ്ങുന്ന ഏഴംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും കുട്ടികളെ വലിച്ചിഴക്കുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം 22ന് ഉണ്ടായ പൊലീസ് അതിക്രമത്തിൽ മലയാളി വൈദികർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

TAGS :

Next Story