Quantcast

മുന്നറിയിപ്പ് അവഗണിച്ചു; വെള്ളച്ചാട്ടത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം, ഒഡീഷയില്‍ യൂട്യൂബര്‍ ഒഴുക്കിൽപ്പെട്ടു

വെള്ളച്ചാട്ടത്തിന് നടുവിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    25 Aug 2025 5:02 PM IST

മുന്നറിയിപ്പ് അവഗണിച്ചു; വെള്ളച്ചാട്ടത്തിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം, ഒഡീഷയില്‍ യൂട്യൂബര്‍ ഒഴുക്കിൽപ്പെട്ടു
X

ഭുവനേശ്വര്‍: ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ അപകടം. ബെർഹാംപൂരിൽ നിന്നുള്ള യൂട്യൂബർ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടു. 22കാരനായ സാഗർ കുണ്ടു എന്നയാളാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന് നടുവിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെട്ടെന്ന് ഇയാൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയെങ്കിലും അതെല്ലാം അവഗണിച്ച് വീഡിയോ പകര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്‌റയും സാഗറിൻ്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് സാഗര്‍ ഒറ്റപ്പെട്ടത്. അധികനേരം ബാലന്‍സ് ചെയ്യാനാകാതെ അദ്ദേഹം ഒഴുക്കില്‍പ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങളും ഒഡിആർഎഫ് ടീമുകളും സാഗറിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

TAGS :

Next Story