Quantcast

'തമിഴ് ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളിലൊന്ന്'; തമിഴ് അറിയാത്തതിന് മധുരയോട് ക്ഷമ ചോദിച്ച് അമിത് ഷാ

മോദി സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    9 Jun 2025 10:58 AM IST

Amit Shah
X

മധുര: കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള ഭാഷാ യുദ്ധത്തിനിടെ തമിഴ് അറിയാത്തതിൽ ക്ഷമ ചോദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളിൽ ഒന്നാണെന്ന് തമിഴിനെ വിശേഷിപ്പിച്ച ഷാ തമിഴിൽ സംസാരിക്കാൻ കഴിയാത്തതിൽ പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. മധുരയിൽ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യയിലെ ഏറ്റവും മഹത്തായ ഭാഷകളിലൊന്നായ തമിഴിൽ എനിക്ക് സംസാരിക്കാൻ കഴിയാത്തതിനാൽ തമിഴ്‌നാട്ടിലെ പാർട്ടി പ്രവർത്തകരോട് ഞാൻ ക്ഷമ ചോദിക്കുന്നു'' ബിജെപി നേതാവ് പറഞ്ഞു. മോദി സർക്കാർ സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആരോപിച്ചിരുന്നു.

തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും എൻഡിഎ സർക്കാർ രൂപീകരിക്കുമെന്ന് ഷാ ഉറപ്പിച്ചു പറഞ്ഞു. ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. "ഡിഎംകെയുടെ അഴിമതി ഭരണം തമിഴ്‌നാട്ടിലെ ദരിദ്രരെയും സ്ത്രീകളെയും കുട്ടികളെയും ബാധിച്ചു," എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി, 2021 ലെ ഡിഎംകെയുടെ എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും സ്റ്റാലിൻ പാലിച്ചോ എന്ന് വിശദീകരിക്കാൻ വെല്ലുവിളിച്ചു.

''2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എഐഎഡിഎംകെ സഖ്യം തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കും, ഡിഎംകെ സർക്കാരിനെ ജനങ്ങൾ പരാജയപ്പെടുത്തും, കാരണം അവർ 100 ശതമാനം പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി സർക്കാർ തമിഴ്‌നാടിന് 6.80 ലക്ഷം രൂപ നൽകിയെന്നും എന്നിട്ടും കേന്ദ്രം തമിഴ്‌നാടിന് എന്താണ് ചെയ്തതെന്നാണ് സ്റ്റാലിൻ ചോദിച്ചത്.'' ഷാ പറഞ്ഞുു.

TAGS :

Next Story