Quantcast

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താന്റെ അഞ്ച് എഫ്- 16 ഉള്‍പ്പെടെ 10 വിമാനങ്ങള്‍ തകർത്തു; വ്യോമ സേനാ മേധാവി

വെടിനിർത്തല്‍ ആവശ്യം മുന്നോട്ട് വെച്ചത് പാകിസ്താനാണെന്ന് എ.പി സിങ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-10-03 12:25:25.0

Published:

3 Oct 2025 2:28 PM IST

ഓപ്പറേഷന്‍ സിന്ദൂര്‍: പാകിസ്താന്റെ അഞ്ച് എഫ്- 16 ഉള്‍പ്പെടെ 10 വിമാനങ്ങള്‍ തകർത്തു; വ്യോമ സേനാ മേധാവി
X

Photo | ANI

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ വീണ്ടും വാർത്താ സമ്മേളനവുമായി വ്യോമസേന. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്‍ തകർത്തിട്ടില്ലെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. പാകിസ്താന്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്നും ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 ഉള്‍പ്പെടെ വ്യോമതാവളങ്ങളില്‍ സൂക്ഷിച്ചിരുന്ന 10 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്നും എ.പി സിങ് പറഞ്ഞു.

വെടിനിർത്തല്‍ ആവശ്യം മുന്നോട്ട് വെച്ചത് പാകിസ്താനാനെന്നും എ.പി സിങ് കൂട്ടിച്ചേർത്തു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുഎവി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ സംയുക്ത നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതൊരു നിര്‍ണ്ണായക വഴിത്തിരിവായി. അതിന് കീഴില്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ ഒരു സ്വാതന്ത്ര്യവും അനുവദിച്ചിരുന്നില്ല. ഇന്ത്യയുടെ ദീര്‍ഘദൂര സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍ (എസ്എഎം) ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചുവെന്നും എ.പി സിങ് വ്യക്തമാക്കി.

ഞങ്ങള്‍ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങള്‍ കാണിച്ചുതന്നു. പാകിസ്താന് സ്വന്തം അതിര്‍ത്തിക്കുള്ളില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു.

TAGS :

Next Story