Quantcast

2026ൽ 15 ദിവസത്തിനുള്ളിൽ കാണാതായത് 500ലധികം സ്ത്രീകളെയും പെൺകുട്ടികളെയും; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ഡൽഹി പൊലീസ്

കാണാതായ ആകെ കേസുകളിൽ 191 എണ്ണത്തിലും പ്രായപൂർത്തിയാകാത്തവരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Published:

    4 Feb 2026 10:58 AM IST

2026ൽ  15 ദിവസത്തിനുള്ളിൽ കാണാതായത് 500ലധികം സ്ത്രീകളെയും പെൺകുട്ടികളെയും; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ഡൽഹി പൊലീസ്
X

ഡൽഹി: ഈ വര്‍ഷം ജനുവരി മാസത്തിലെ ആദ്യ 15 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് നിന്ന് കാണാതായത് 500ലധികം സ്ത്രീകളെയും പെൺകുട്ടികളെയും. ഇത് കാണാതായ കേസുകളിൽ മൂന്നിൽ രണ്ട് ഭാഗവും വരുമെന്ന് പൊലീസ് കണക്കുകൾ പറയുന്നു. ജനുവരി 1 നും 15 നും ഇടയിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 807 പേരിൽ 509 പേർ സ്ത്രീകളും പെൺകുട്ടികളുമാണ്.

അതായത്, എല്ലാ ദിവസവും ശരാശരി 54 പേരെ കാണാതാവുന്നു. 509 സ്ത്രീകളും പെൺകുട്ടികളും 298 പുരുഷന്മാരും ഉൾപ്പെടെ 235 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 572 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് പൊലീസ് രേഖകൾ വ്യക്തമാക്കുന്നു.

കാണാതായ കേസുകളിൽ 191 എണ്ണത്തിലും പ്രായപൂർത്തിയാകാത്തവരാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇത് ഉയർത്തിക്കാട്ടുന്നു. ഈ കേസുകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇക്കാലയളവിൽ 45 ആൺകുട്ടികളെ കാണാതായപ്പോൾ 146 പെൺകുട്ടികളാണ് അപ്രത്യക്ഷരായത്. കാണാതായ പ്രായപൂർത്തിയാകാത്തവരിൽ ഭൂരിഭാഗവും കൗമാരക്കാരാണ്, ഈ കാലയളവിൽ 169 കൗമാരക്കാരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 138 പേർ പെൺകുട്ടികളും 31 പേർ ആൺകുട്ടികളുമാണ്. ഈ കേസുകളിൽ ഏകദേശം 71 ശതമാനവും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണക്കുകൾ സൂചിപ്പിക്കുന്നു.

8 നും 12 നും ഇടയിൽ പ്രായമുള്ളവരിൽ എട്ട് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉൾപ്പെടെ 13 കുട്ടികളെ കാണാതായി. എട്ട് വയസ്സിന് താഴെയുള്ള ഒമ്പത് കുട്ടികളെയും കാണാതായതായി റിപ്പോർട്ടുണ്ട്. ഈ പ്രായത്തിലുള്ള ആറ് കുട്ടികളെ മാത്രമേ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു.അതേ കാലയളവിൽ, 363 സ്ത്രീകളും 253 പുരുഷന്മാരും ഉൾപ്പെടെ 616 മുതിർന്നവരെ കാണാതായതായി പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 181 പേരെ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മാത്രം രാജ്യ തലസ്ഥാനത്ത് 24,500ലധികം പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ നഗരത്തിൽ ഏകദേശം 2.3 ലക്ഷം പേരെ കാണാതായതായും ഏകദേശം 52,000 കേസുകൾക്ക് ഇപ്പോഴും തുമ്പില്ലെന്നും പൊലീസ് പറയുന്നു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന കേസുകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS :

Next Story