Quantcast

700ലേറെ വിമാനങ്ങൾ; വൻ കരാറുകൾക്കൊരുങ്ങി എയർ ഇന്ത്യ

ബൈഡനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

MediaOne Logo

Web Desk

  • Published:

    14 Feb 2023 5:46 PM GMT

700ലേറെ വിമാനങ്ങൾ; വൻ കരാറുകൾക്കൊരുങ്ങി എയർ ഇന്ത്യ
X

വൻ കരാറുകൾക്കൊരുങ്ങി എയർ ഇന്ത്യ. 220 ബോയിങ് വിമാനങ്ങളും എയർബസിൽ നിന്ന് 470 വിമാനങ്ങളും റോൾസ് റോയിസിൽ നിന്ന് 80- വിമാനങ്ങളും വാങ്ങാനാണ് തീരുമാനം. നീക്കം ചരിത്രപരമാണെന്നും ഇത് ഇന്ത്യ - അമേരിക്ക വ്യാവസായിക ബന്ധം ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ബൈഡനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം അറിയിച്ചു .

തീരുമാനം ഇന്ത്യയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നും തീരുമാനം സ്വാഗതം ചെയ്യുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് വ്യക്തമാക്കി.


Air India is preparing for big contracts

TAGS :

Next Story