Quantcast

വീണ്ടും പ്രകോപനവുമായി പാകിസ്താന്‍; ഉറിയിൽ ഷെല്ലാക്രമണം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ജമ്മുവിൽ ഇടയ്ക്കിടെയുള്ള സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    9 May 2025 3:50 PM GMT

വീണ്ടും പ്രകോപനവുമായി പാകിസ്താന്‍; ഉറിയിൽ ഷെല്ലാക്രമണം, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
X

ജമ്മുകശ്മീർ: വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. ഉറിയില്‍ ശക്തമായ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സാംബയിൽ പാകിസ്താന്‍ ഡ്രോണുകൾ സേന തകർത്തതായി റിപ്പോർട്ടുണ്ട്. ജമ്മുവിൽ ഇടയ്ക്കിടെയുള്ള സ്ഫോടനശബ്ദങ്ങൾ കേൾക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ദേശീയ സുരക്ഷ ഉപദേഷ്ടാവും സംയുക്ത സൈനിക മേധാവിയും സൈനിക മേധാവിമാരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ദിവസമുണ്ടായ പാക് ആക്രമണശ്രമങ്ങളെ വിദേശകാര്യാമന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം. ഇന്നലെ രാത്രി പാകിസ്താൻ സൈന്യം നിരവധി തവണ ആക്രമണം ശ്രമം നടത്തി. സൈനിക സംവിധാനങ്ങളെയാണ് പാകിസ്താൻ ലക്ഷ്യം വെച്ചതെന്നും അധികൃതർ അറിയിച്ചു.

നിയന്ത്രണ രേഖയിൽ നിരവിൽ തവണ പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു. 36 കേന്ദ്രങ്ങളാണ് ആക്രമണങ്ങൾക്കായി ലക്ഷ്യമിട്ടത്. സേനാ താവളങ്ങൾ പാകിസ്താൻ ലക്ഷ്യമിട്ടു. 400 ഓളം പാക് ഡ്രോണുകൾ ഇന്ത്യ തകർത്തിട്ടു. ഭട്ടിൻഡയിലെ സൈനിക കേന്ദ്രവും പാകിസ്താൻ ലക്ഷ്യമിട്ടു. പാകിസ്താൻ ഷെല്‍ പൂഞ്ചിലെ ക്രൈസ്റ്റ്സ്കൂ ളിനു സമീപം പതിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടമായി. സ്കൂള്‍ അടച്ചിട്ടിരുന്നതിനാല്‍ വലിയ ആളപായം ഒഴിവായി. എയർബസ് 320 വിമാനം മനുഷ്യ കവചമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story