'അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിക്കുന്നു, സ്വകാര്യത സംരക്ഷിക്കണം': സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയിൽ
സല്‍മാന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും

മുംബൈ: അനുവാദമില്ലാതെ പരസ്യങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടന്‍ സല്‍മാന്‍ ഖാന്‍ ഡൽഹി ഹൈക്കോടതിയില്‍. അനുവാദമില്ലാതെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതിനെതിരില്‍ ബോളിവുഡ് നടന്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
സമൂഹമാധ്യമങ്ങളില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് സല്‍മാന്റെ നീക്കം. ജോണ്‍ ഡോയെന്ന പേരിലുള്ള അക്കൗണ്ടില്‍ തന്റെ രൂപത്തിനും ശബ്ദത്തിനും സദൃശ്യമായ വ്യാജന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും സല്‍മാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
'അനുവാദമില്ലാതെ തന്റെ വ്യക്തിപരമായ വിഷയങ്ങള്‍ ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. 'കൂടാതെ, അനുമതിയില്ലാതെ വ്യക്തിപരമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തന്റെ ബ്രാന്‍ഡ് മൂല്യം തകരുമെന്നും അദ്ദേഹം ഹരജിയില്‍ പറഞ്ഞു.
അനുമതിയില്ലാതെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സിനിമാരംഗത്ത് തന്നെയുള്ള നിരവധിപേര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
സല്‍മാന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും.
Adjust Story Font
16

