Quantcast

ഇന്ത്യ- നേപ്പാള്‍ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബ ഇന്ത്യയിൽ എത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-04-02 00:55:34.0

Published:

2 April 2022 12:52 AM GMT

ഇന്ത്യ- നേപ്പാള്‍ ട്രെയിൻ സർവീസ് ഇന്ന് മുതൽ; പ്രധാനമന്ത്രി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും
X

നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്നാരംഭിക്കും. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബയുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബ ഇന്ത്യയിൽ എത്തിയത്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ദൂബ ഇതാദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. ഇരു രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം. ഹൈദരാബാദ് ഹൗസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷേർ ബഹാദൂർ ദൂബയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും വികസന പദ്ധതികൾ സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യും. തുടർന്ന് ഉത്തർപ്രദേശിലെ വാരണാസിയും ദൂബ സന്ദർശിക്കുന്നുണ്ട്.

നേപ്പാളിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള പ്രഥമ ട്രെയിൻ സർവീസിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയൊ കോൺഫറൻസിംഗ് വഴിയാണ് നിർവഹിക്കുന്നത്. ബീഹാറിലെ ജയനഗറിനെയും നേപ്പാളിലെ കു‍ർത്തയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയ്ക്ക് 35 കിലോമീറ്റർ ദൈർഘ്യമുണ്ട്. അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടി ബ്രോഡ്ഗേജ് റെയിൽ പാതയിൽ ആദ്യഘട്ടത്തിൽ സർവീസ് നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഈ റെയിൽവേ സർവീസ് കമ്മീഷൻ ചെയ്യുന്നതിലൂടെ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കരുതുന്നുണ്ട്. സാധാരണ യാത്രകൾക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുമെല്ലാം ഇന്ത്യക്കാർക്ക് ഈ തീവണ്ടി സർവീസിനെ ആശ്രയിക്കാൻ സാധിക്കും.

TAGS :

Next Story