Quantcast

'സനാതന ഭാരതത്തിന്റെ വിരോധികൾ'; മുഹമ്മദ് യൂനുസിനെയും ഇലോൺ മസ്‌കിനെയും രാവണന്റെ തലകളാക്കി ലഖ്‌നൗവിൽ പോസ്റ്റർ

രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

MediaOne Logo
സനാതന ഭാരതത്തിന്റെ വിരോധികൾ; മുഹമ്മദ് യൂനുസിനെയും ഇലോൺ മസ്‌കിനെയും രാവണന്റെ തലകളാക്കി ലഖ്‌നൗവിൽ പോസ്റ്റർ
X

ലഖ്‌നൗ: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസ്, പ്രമുഖ യുഎസ് വ്യവസായി ഇലോൺ മസ്‌ക് എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളെ രാവണന്റെ പത്ത് തലകളായി ചിത്രീകരിച്ച് ലഖ്‌നൗവിൽ പോസ്റ്ററുകൾ. രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

'സനാതൻ രക്ഷാ സംഘതൻ' എന്ന സംഘടനയുടെ പേരിലാണ് ഈ വിവാദ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. 'സനാതന ഭാരതത്തിന്റെ വിരോധികൾ' എന്ന് ആരോപിച്ചുകൊണ്ടാണ് വിവിധ മേഖലകളിലെ പ്രമുഖരെ രാവണന്റെ പത്ത് തലകളിലായി സംഘടന ചിത്രീകരിച്ചിരിക്കുന്നത്.

രാമായണത്തിൽ പത്ത് തലകളുള്ള ലങ്കാധിപതിയായ രാവണനെ അഹങ്കാരത്തിന്റെയും ക്രൂരതയുടെയും അടിച്ചമർത്തലിന്റെയും പ്രതിരൂപമായാണ് ഹൈന്ദവ പാരമ്പര്യത്തിൽ വിവരിക്കുന്നത്. സന്യാസിമാരെ ഉപദ്രവിക്കുകയും സീതയെ അപഹരിക്കുകയും ചെയ്ത രാവണൻ ഒടുവിൽ ശ്രീരാമനാൽ വധിക്കപ്പെടുകയായിരുന്നു. തിന്മയുടെയും ദുരഭിമാനത്തിന്റെയും പ്രതീകമായാണ് രാവണനെ കണക്കാക്കുന്നത്. ഇതേ സങ്കൽപ്പം ഉപയോഗിച്ചാണ് രാജ്യവിരുദ്ധരെന്ന് ആരോപിച്ച് വിവിധ വ്യക്തികളെ ചിത്രീകരിച്ച് സംഘടന പോസ്റ്ററുകൾ ഇറക്കിയത്.

ഇതിന് പുറമെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, യുഎസ് ശതകോടീശ്വരനും നിക്ഷേപകനുമായ ജോർജ് സോറോസ്, മുതിർന്ന സുപ്രിംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, കൊല്ലപ്പെട്ട മുൻ എംപി അതീഖ് അഹമ്മദ്, അന്തരിച്ച മുൻ എംഎൽഎ മുഖ്താർ അൻസാരി, മുതിർന്ന എസ്പി നേതാവ് അസം ഖാൻ എന്നിവരുടെ തലകളാണ് പോസ്റ്ററിലുള്ളത്.

TAGS :

Next Story