Quantcast

2024ൽ അടുത്ത തെരഞ്ഞെടുപ്പ്: പുതിയ പാർലമെൻറ് മന്ദിരം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രിയുടെ വ്യക്തിഗത ആഡംബര പദ്ധതിയെന്നാണ് കോൺഗ്രസ് വക്താവ് ജയ്‌റാം രമേഷ് പരിഹസിച്ചത്

MediaOne Logo

Web Desk

  • Published:

    31 March 2023 9:10 AM GMT

Modi In New Parliament Building
X

Modi In New Parliament Building

ന്യൂഡൽഹി: തലസ്ഥാനത്ത് നിർമിക്കുന്ന പുതിയ പാർലമെൻറ് മന്ദിരം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി മന്ദിരം സന്ദർശിച്ചത്. 2024ൽ അടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സന്ദർശനം. ലോക്‌സഭാ സ്പീക്കർ ഓം ബിർള, നഗരകാര്യ സെക്രട്ടറി മനോജ് ജോഷി എന്നിവർ കൂടെയുണ്ടായിരുന്നു.

നേരത്തെ 2021 സെപ്തംബറിലും പ്രധാനമന്ത്രി പുതിയ പാർലമെൻറ് മന്ദിരം സന്ദർശിച്ചിരുന്നു. ഏറെക്കുറെ പണി പൂർത്തിയായ പാർലമെൻറ് മന്ദിരം കലാപരമായും സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുമാണ് നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിൽ മൂന്നു ഇന്ത്യൻ ഗാലറികളുണ്ടാകും. ഒന്നിൽ ടെക്‌സ്‌റ്റൈൽ ഇൻസ്റ്റലേഷനുകളും മണ്ണ് കൊണ്ടുള്ള കരകൗശല നിർമിതികളും സജ്ജീകരിക്കും.

മറ്റൊരു ഗാലറിയിൽ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള സുപ്രധാന സ്മാരകങ്ങൾ പ്രദർശിപ്പിക്കും.

പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രിയുടെ വ്യക്തിഗത ആഡംബര പദ്ധതിയെന്നാണ് കോൺഗ്രസ് വക്താവ് ജയ്‌റാം രമേഷ് പരിഹസിച്ചത്.

'വ്യക്തിഗത വാനിറ്റി പ്രോജക്റ്റുകളിൽ ആദ്യത്തേത്. ഓരോ സ്വേച്ഛാധിപതിയും തന്റെ വാസ്തുവിദ്യാ പാരമ്പര്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. ഒരുപാട് പണം പാഴാക്കുന്നു' പ്രധാനമന്ത്രിയുടെ പാർലമെൻറ് സന്ദർശന ചിത്രങ്ങൾ പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Prime Minister Narendra Modi visits the new Parliament building

TAGS :

Next Story